---
title: "ഗ്രാമവഴികൾ ചെങ്കടലായി; വികസന വഴികൾ വരച്ചുകാട്ടി വളയത്ത് എൽഡിഎഫ് വികസന ജാഥ"
english_title: "LDF development march in Valayam draws development routes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319262/ldf-development-march-in-valayam-draws-development-routes"
published_at: "2025-10-07T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4f223a9d1f_fxvb_c_.jpg"
keywords: []
---

# ഗ്രാമവഴികൾ ചെങ്കടലായി; വികസന വഴികൾ വരച്ചുകാട്ടി വളയത്ത് എൽഡിഎഫ് വികസന ജാഥ

> **Lead Summary:** വളയം:**[** വികസനമെത്തിയ നാട്ടിടവഴികളിലൂടെ അവർ അഭിമാനത്തോടെ നെഞ്ചുവിരിച്ച് ചെങ്കൊടികൾ വാനിൽ ഉയർത്തി നടന്ന് നീങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഗ്രാമവഴികൾ ചെങ്കടലായി മാറി. പിന്നിട്ട നാളിലെ വികസന വഴികൾ വരച്ചുകാട്ടി വളയത്ത് എൽഡിഎഫ് വികസന ജാഥാ പ്രയാണം.

## Article Content

വളയം:**[** വികസനമെത്തിയ നാട്ടിടവഴികളിലൂടെ അവർ അഭിമാനത്തോടെ നെഞ്ചുവിരിച്ച് ചെങ്കൊടികൾ വാനിൽ ഉയർത്തി നടന്ന് നീങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഗ്രാമവഴികൾ ചെങ്കടലായി മാറി. പിന്നിട്ട നാളിലെ വികസന വഴികൾ വരച്ചുകാട്ടി വളയത്ത് എൽഡിഎഫ് വികസന ജാഥാ പ്രയാണം.

ഇന്നലെ വൈകിട്ട് വളയം ടൗണിൽ നിന്ന് സിപിഐ എം ജില്ലാ കമ്മറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്ത ജാഥ ഇന്ന് രാവിലെ പ്രയാണം തുടങ്ങി. ചെക്കോറ്റയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് കല്ലുനിരയിൽ ജാഥ സമാപിക്കും. എൽഡിഎഫ് വളയം പഞ്ചായത്ത് കൺവീനർ എം ദിവാകരൻ ലീഡറും സി എച്ച് ശങ്കരൻ മാസ്റ്റർ ഉപലീഡറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെപി പ്രദീഷ് മാനേജറുമായ ജാഥയ്ക്ക് കെ.എൻ ദാമോദരൻ പൈലറ്റായി.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എം.ടി ബാലൻ , വി പി ശശിധരൻ മാസ്റ്റർ , സഹജൻ, മടാക്കൽ ബാബു , വി.പി കുഞ്ഞികണ്ണൻ നായർ , ,എ.കെ രവീന്ദ്രൻ, കെ. വിനോദർ, എൻ.പി കണ്ണൻ മാസ്റ്റർ, എം സുമതി, വി.കെ രവീന്ദ്രൻ, പി.പി സജീലേഷ്, എം. ദേവി, മൊയിലോഞ്ഞ് കുഞ്ഞികൃഷ്ണൻ, എം പ്രീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319262/ldf-development-march-in-valayam-draws-development-routes)