---
title: "സ്വാഗത സംഘം രൂപീകരിച്ചു; ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ നാദാപുരത്ത്"
english_title: "Welcome group formed Sub-district School Kalolsavam to be held from November 11 to 14 in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319280/welcome-group-formed-sub-district-school-kalolsavam-to-be-held-from-november-11-to-14-in-nadapuram"
published_at: "2025-10-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e51e05bee09_FHCGH.jpg"
keywords: []
---

# സ്വാഗത സംഘം രൂപീകരിച്ചു; ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ നാദാപുരത്ത്

> **Lead Summary:** **നാദാപുരം : [ ** ഉപജില്ലാ സ്ക്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ നാദാപുരത്ത്. നാദാപുരം ടിഐഎം ഹയർ സെക്കൻ്ററി സ്കൂൾ നടക്കുന്ന മേള വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. മുഹമ്മദ് ബംഗ്ലത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ ** ഉപജില്ലാ സ്ക്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ നാദാപുരത്ത്. നാദാപുരം ടിഐഎം ഹയർ സെക്കൻ്ററി സ്കൂൾ നടക്കുന്ന മേള വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. മുഹമ്മദ് ബംഗ്ലത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

എഇഒ സിഎച്ച് സനൂപ് വി.പി. കുഞ്ഞി കൃഷ്ണൻ, എൻ കെ. മൂസ്സ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ നാസർ , ഇ.സക്കീന ,അബ്ബാസ് കണേക്കൽ , അഡ്വ. കെ.എം രഘുനാഥ്, മണ്ടോടി ബഷീർ മാസ്റ്റർ ,കെ.ടി കെ ചന്ദ്രൻ, വി.എ കുഞ്ഞിപ്പോക്കർ ഹാജി , കെ. സജീവൻ മാസ്റ്റർ, കെ.വി കുഞ്ഞമ്മദ്, കെ. സുരേന്ദ്രൻ ഏ കെ സുബൈർ,പി.കെ പ്രകാശൻ , കെ നാവസ്, എം.കെ അശ്റഫ്, ഉസ്മാൻ മാസ്റ്റർ ഉമ്മത്തുർ,

പി.കെ. ഖാലിദ് , കെ.മനോജ് കുമാർ ലിഗേഷ് വി.ടി, വി.വി റിനീഷ് ,എൻ കെ ജമാൽ ഹാജി , നസീർ ആനേരി എന്നിവർ സന്നിഹിതരായി. വി.വി മുഹമ്മദലി ചെയർമാനും ,സി.കെ. അബ്ദുൽ ഗഫൂർ ജനറൽ കൺവീനറും ഇ.സക്കീന ടീച്ചർ കൺവീനറും എ.ഇ.ഒ സി എച്ച് സനൂപ് ട്രഷറുമായി 501 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319280/welcome-group-formed-sub-district-school-kalolsavam-to-be-held-from-november-11-to-14-in-nadapuram)