---
title: "'ജനവിശ്വാസം ആർജിച്ച് ജനങ്ങളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്' - പി.കെ പ്രവീൺ"
english_title: "'Left Front will come to power for the third time' - PK Praveen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319287/left-front-will-come-to-power-for-the-third-time-pk-praveen"
published_at: "2025-10-07T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e523c3886e4_praveen.jpg"
keywords: []
---

# 'ജനവിശ്വാസം ആർജിച്ച് ജനങ്ങളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്' - പി.കെ പ്രവീൺ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ജനവിശ്വാസം ആർജിച്ച് ജനങ്ങളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ജനവിശ്വാസം ആർജിച്ച് ജനങ്ങളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ പറഞ്ഞു.

ഇരിങ്ങണ്ണൂരിൽ ആർ. ജെ.ഡി മഹിളാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാല പറമ്പത്ത് അധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ജെ. എൻ പ്രേം ഭാസിൻ,ട്രഷറർ എം.കെ മൊയ്തു, മഹിളാജനത ജില്ലാ പ്രസിഡണ്ട് പി.സി നിഷാകുമാരി , ആർ ജെ.ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്,ദേവി കുമ്മത്തിൽ, കെ.നാരായണൻ , പി.പി ഗോപാലൻ, വി.കെ രാഘവൻ, രതീഷ് കാട്ടിൽ, എൻ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പടം: മഹിളാ സംഗമം ഇരിങ്ങണ്ണൂരിൽ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319287/left-front-will-come-to-power-for-the-third-time-pk-praveen)