---
title: " 'വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ'; എൽഡിഎഫ് വളയം പഞ്ചായത്ത് വികസനജാഥ കല്ലുനിരയിൽ സമാപിച്ചു"
english_title: "The LDF Valayam Panchayat Development March led by MDivakaran concluded by describing the LDF's development achievements in Valayam Panchayat to the people."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319304/the-ldf-valayam-panchayat-development-march-led-by-mdivakaran-concluded-by-describing-the-ldfs-development-achievements-in-valayam-panchayat-to-the-people"
published_at: "2025-10-07T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e54c366bf89_22.jpg"
keywords: []
---

#  'വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ'; എൽഡിഎഫ് വളയം പഞ്ചായത്ത് വികസനജാഥ കല്ലുനിരയിൽ സമാപിച്ചു

> **Lead Summary:** **വളയം : **വളയം പഞ്ചായത്തിലെ എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിവരിച്ച് എം ദിവാകരൻ നയിച്ച എൽഡിഎഫ് വളയം പഞ്ചായത്ത് വികസനജാഥ സമാപിച്ചു.

## Article Content

**വളയം : **വളയം പഞ്ചായത്തിലെ എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിവരിച്ച് എം ദിവാകരൻ നയിച്ച എൽഡിഎഫ് വളയം പഞ്ചായത്ത് വികസനജാഥ സമാപിച്ചു.

ഇന്ന് വൈകിട്ട് വളയം ടൗണിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. വി പി ശശി അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ്, കെ പി പ്രദീഷ്, കെ എൻ ദാമോദരൻ, സി എച്ച് ശങ്കരൻ, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. ചെക്കോറ്റ,മണലോടി,അരുവിക്കര, വരയാൽ, കുറ്റിക്കാട്,അച്ചം വീട് മഞ്ചാന്തറ,നിരവ് ,നീലാണ്ട്, ചുഴലി പുഞ്ച എന്നിവിടങ്ങളിലെ ഉജ്ജ്വല സ്വീകരണം ശേഷം കല്ലുനിരയിൽ സമാപിച്ചു.

ജാഥ ലീഡർക്ക് പുറമെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഉപലീഡർ സി എച്ച് ശങ്കരൻ, പൈലറ്റ് കെ എൻ ദാമോദരൻ, മാനേജർ കെ പി പ്രദീഷ്, ജാഥ അംഗങ്ങളായ പി പി സജിലേഷ്, കെ വിനോദൻ, എം സുമതി,എം ദേവി, പി എസ് പ്രീത ,കുഞ്ഞികൃഷ്ണൻ മൊയിലോത്ത്, വി പി കുഞ്ഞികണ്ണൻ നായർ, മടക്കൽ ബാബുരാജ്, കെ ലികേഷ്,വി കെ രവി എന്നിവർ സംസാരിച്ചു. കല്ലുനിരയിൽ സമാപന സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രവീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. എ കെ രവീന്ദ്രൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319304/the-ldf-valayam-panchayat-development-march-led-by-mdivakaran-concluded-by-describing-the-ldfs-development-achievements-in-valayam-panchayat-to-the-people)