---
title: "സമിതിയിലേക്ക് രാജി; കല്ലാച്ചി- വളയം റോഡ് പ്രവൃത്തി  ഉടൻ പൂർത്തികരിക്കണമെന്ന് വ്യാപാരി വ്യവസായി സിമിതി          "
english_title: "Kallachi-Valayam road work to be completed soon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31933/kallachi-valayam-road-work-to-be-completed-soon"
published_at: "2022-03-15T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623091176c3dc_Untitled-1.jpg"
keywords: []
---

# സമിതിയിലേക്ക് രാജി; കല്ലാച്ചി- വളയം റോഡ് പ്രവൃത്തി  ഉടൻ പൂർത്തികരിക്കണമെന്ന് വ്യാപാരി വ്യവസായി സിമിതി          

> **Lead Summary:** **വളയം : **രണ്ട് വർഷകാലമായി ഒച്ചിൻ്റെ വേഗത്തിൽ ഇഴഞ്ഞ് നീങ്ങുന്ന കല്ലാച്ചി- വളയം റോഡ് പ്രവൃത്തി ഉടൻ പൂർത്തികരിക്കണമെന്ന് വ്യാപാരി വ്യവസായി സിമിതി വളയം മേഖല കൺവെൻഷൻ പ്രമയത്തിലുടെ ആവശ്യപ്പെട്ടു.

## Article Content

**വളയം : **രണ്ട് വർഷകാലമായി ഒച്ചിൻ്റെ വേഗത്തിൽ ഇഴഞ്ഞ് നീങ്ങുന്ന കല്ലാച്ചി- വളയം റോഡ് പ്രവൃത്തി ഉടൻ പൂർത്തികരിക്കണമെന്ന് വ്യാപാരി വ്യവസായി സിമിതി വളയം മേഖല കൺവെൻഷൻ പ്രമയത്തിലുടെ ആവശ്യപ്പെട്ടു.

സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്യ്തു. പ്രസിഡണ്ട് സി ബാലൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം ഡി എം ശശിന്ദ്രൻ സുരക്ഷാ നിധിയുടെ കരട് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കമ്മറ്റി മെമ്പർ സി.കെ ജലിൽ , എം ദിവാകരൻ . പി.കെ.ശങ്കരൻ.എന്നിവർ സംസാരിച്ചു മേഖലാ സെക്രട്ടറി തയ്യിൽ ശ്രീധരൻ സ്വാഗതവും ടി.എൻ രവിന്ദ്രൻ നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് രാജിവെച്ച് വ്യാപാരി വ്യപസായി സിമിതിയിൽ ചേർന്ന സി.വി.ഫൈസലിന് സി.കെ വിജയൻ പുതിയ മെമ്പർഷിപ്പ് നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31933/kallachi-valayam-road-work-to-be-completed-soon)