---
title: "ആസ്ഥാനമൊരുങ്ങി; നാദാപുരം ഐ. എം. എ ഹാൾ ഉദ്ഘാടനം ചെയ്തു"
english_title: "Nadapuram I. M. A Hall was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31934/nadapuram-i-m-a-hall-was-inaugurated"
published_at: "2022-03-15T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62309285223fe_ima.jpg"
keywords: []
---

# ആസ്ഥാനമൊരുങ്ങി; നാദാപുരം ഐ. എം. എ ഹാൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : **കക്കട്ടിൽ പുതുതായി പണിത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാദാപുരം ബ്രാഞ്ച് ഹാൾ ഐ. എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ മുഖ്യാതിഥിയായി.

## Article Content

**നാദാപുരം : **കക്കട്ടിൽ പുതുതായി പണിത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാദാപുരം ബ്രാഞ്ച് ഹാൾ ഐ. എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ മുഖ്യാതിഥിയായി.

നാദാപുരം ബ്രാഞ്ച് പ്രഥമ പ്രസിഡന്റ്റും നാദാപുരത്തു 50 വർഷത്തിന് മുകളിൽ ആയി പ്രാക്ടീസ് ചെയ്യുന്ന ജനകീയനായ ഭരതൻ ഡോക്ടറെ ആദരിച്ചു. ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. പ്രദോഷ് കുമാർ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ കൺവീനർ ഡോ. അനീൻ. എൻ. കുട്ടി പ്രഭാഷണം നടത്തി, സെക്രട്ടറി ഡോ. മൻസൂർ പി. എം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31934/nadapuram-i-m-a-hall-was-inaugurated)