---
title: "സ്വപ്ന സാഫല്യം; ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി"
english_title: "Keys of house built under LIFE project handed over"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319360/keys-of-house-built-under-life-project-handed-over"
published_at: "2025-10-08T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f86998f67_gfgfgfg.jpg"
keywords: []
---

# സ്വപ്ന സാഫല്യം; ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** എടച്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീട്ടിന്റെ താക്കോൽ കൈമാറി. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പ്രശാന്ത് മാതയാടത്തിലിനും കുടുംബത്തിനും ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: [** എടച്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീട്ടിന്റെ താക്കോൽ കൈമാറി. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പ്രശാന്ത് മാതയാടത്തിലിനും കുടുംബത്തിനും ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്ത് സ്വാഗതം പറഞ്ഞു ഒന്നാം വാർഡ് മെമ്പർ ശ്രീജിത്ത് സിപി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ് മെമ്പർ ജസ്ന നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319360/keys-of-house-built-under-life-project-handed-over)