---
title: "കൃഷിയിടങ്ങൾ കാടുമൂടി; കാട്ടാനശല്യം രൂക്ഷമാകാൻ കൃഷിയിടങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് കാരണമെന്ന് ആക്ഷേപം"
english_title: "It is alleged that the reason for the increase in wild elephants is that farmlands are being overgrown with forest."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319433/it-is-alleged-that-the-reason-for-the-increase-in-wild-elephants-is-that-farmlands-are-being-overgrown-with-forest"
published_at: "2025-10-08T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e63870866c3_bgfcvcv.jpg"
keywords: []
---

# കൃഷിയിടങ്ങൾ കാടുമൂടി; കാട്ടാനശല്യം രൂക്ഷമാകാൻ കൃഷിയിടങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് കാരണമെന്ന് ആക്ഷേപം

> **Lead Summary:** **വളയം:[ ** വനമേഖലയോടുചേർന്നുള്ള കൃഷിയിടങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് കാട്ടാനശല്യം രൂക്ഷമാവാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നു. വളയം പഞ്ചായത്തിലെ ആയോട്, ചിറ്റാരി, ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ എന്നീ മേഖലകളിലാണ് നിലവിൽ കാട്ടാനശല്യം അതിരൂക്ഷമായിട്ടുള്ളത്.

## Article Content

**വളയം:[ ** വനമേഖലയോടുചേർന്നുള്ള കൃഷിയിടങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് കാട്ടാനശല്യം രൂക്ഷമാവാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നു. വളയം പഞ്ചായത്തിലെ ആയോട്, ചിറ്റാരി, ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ എന്നീ മേഖലകളിലാണ് നിലവിൽ കാട്ടാനശല്യം അതിരൂക്ഷമായിട്ടുള്ളത്.

കണ്ണവം വനത്തിൽ നിന്നാണ് കുട്ടിയാനയടക്കം 16 ആനകൾ നാട്ടിലിറങ്ങി കർഷകർക്ക് കടുത്ത ദുരിതമുണ്ടാക്കുന്നത്. പതിറ്റാണ്ടുകളോളം മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് കർഷകർ നട്ടുനനച്ച് വളർത്തിയെടുത്ത കാർഷിക വിളകളാണ് ഒരു നിമിഷംകൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് ഈ മേഖലയിലെ കർഷകരെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കണ്ണവം വനത്തോടുചേര്‍ന്ന് ജനവാസമേഖലയില്‍ മാത്രമാണ് സ്ഥിരമായി കൃഷിയിറക്കുന്നത്. ഇതിനുസമീപത്തായി ഏക്കര്‍കണക്കിന് ഭൂമി സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇവിടങ്ങളിലാകട്ടെ കാട് വളര്‍ന്നുനില്‍ക്കുകയാണ്. ഇത്തരത്തില്‍ സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടിയ നൂറേക്കറിലാണ് കാട്ടാനക്കൂട്ടം പ്രധാനമായും തമ്പടിക്കുന്നത്. വനഭൂമിയോടുചേര്‍ന്നുള്ള സ്വകാര്യഭൂമിയില്‍ കാടുവളര്‍ന്നുനില്‍ക്കുന്ന തിനാല്‍ വനഭൂമിയും സ്വകാര്യ ഭൂമിയും തിരിച്ചറിയാന്‍ കഴിയാത്തസ്ഥിതിയാണ്. അതിര്‍ത്തിതിരിച്ച് വനംവകുപ്പ് ജണ്ട കെട്ടിയതുമാത്രമാണ് ഏക അടയാളം.

ഇത്തരത്തില്‍ കാടുമൂടിക്കിടക്കുന്ന ഭൂമിയുടെ കാടുമൂടിയ സ്വകാര്യഭൂമി ഉടമസ്ഥര്‍ക്കെതിരേ തദ്ദേശസ്വ യംഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിച്ചാല്‍ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ കഴിയും. വനംവകുപ്പും ഇത് ശരിവെക്കുന്നുണ്ട്. ഇത്തരത്തില്‍ മനുഷ്യജിവന് ഭീഷണിയാകുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്കെതിരേ നടപടി സ്വീ കരിക്കാനുള്ള ഉത്തരവ് കേരള ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319433/it-is-alleged-that-the-reason-for-the-increase-in-wild-elephants-is-that-farmlands-are-being-overgrown-with-forest)