---
title: "ഭീതി വിതച്ച് കാട്ടാനകൾ; കാട്ടാനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി നാട്, അധികൃതർ മുൻകരുതൽ എടുക്കണമെന്ന് കർഷകർ സംഘം"
english_title: "The country is struggling with wild elephant attacks, and the farmers' group wants the authorities to take precautions."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319556/the-country-is-struggling-with-wild-elephant-attacks-and-the-farmers-group-wants-the-authorities-to-take-precautions"
published_at: "2025-10-09T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7562c1d3b7_ddfdfd.jpg"
keywords: []
---

# ഭീതി വിതച്ച് കാട്ടാനകൾ; കാട്ടാനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി നാട്, അധികൃതർ മുൻകരുതൽ എടുക്കണമെന്ന് കർഷകർ സംഘം

> **Lead Summary:** **നാദാപുരം: [** മനുഷ്യ-വന്യജീവി സംഘർഷം പതിവായ വളയം, ചെക്യാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അഭയഗിരിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ ദുരിതത്തിലായ കർഷകർക്ക് അടിയന്തര ആശ്വാസം നൽകണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. വന്യജീവി ശല്യം തടയാൻ അധികൃതർ ഉടൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [** മനുഷ്യ-വന്യജീവി സംഘർഷം പതിവായ വളയം, ചെക്യാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അഭയഗിരിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ ദുരിതത്തിലായ കർഷകർക്ക് അടിയന്തര ആശ്വാസം നൽകണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. വന്യജീവി ശല്യം തടയാൻ അധികൃതർ ഉടൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

പതിനാറോളം ആനകൾ അടങ്ങുന്ന കൂട്ടമാണ് കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളായി ഈ മേഖലയിൽ ഭീതി പരത്തിക്കൊണ്ടിരിക്കുന്നത്. കൃഷി ഭൂമിയിൽ ഇറങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ കർഷകർക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. വനപാലകർ സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ആനകൾ വീണ്ടും വീണ്ടും കൃഷിഭൂമിയിലേക്ക് മടങ്ങിയെത്തുകയാണെന്ന് കർഷകർ പറയുന്നു.

അമ്പത് ഏക്കർ സ്ഥലത്തെങ്കിലും ഇങ്ങിനെ കൃഷി നാശം വരുത്തിയതായി കർഷകർ പറയുന്നു. തെങ്ങും, കമുങ്ങും റബ്ബറുമെല്ലാം കുത്തി മറിച്ചും ചവിട്ടി മെതിച്ചും നശിപ്പിക്കപ്പെട്ട കാഴ്ച ഹൃദയ ഭേദകമാണ്. ഫെൻസിങ്ങിൻ്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതയമായി നടത്താത്തതാണ് കാട്ടാന ശല്യം കൂടാൻ കാരണമായി പറയപ്പെടുന്നത്.

സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, ജില്ലാ ജന. സെക്രട്ടറി നസീർ വളയം, അബ്‌ദുല്ല വല്ലംകണ്ടത്തിൽ, ഇബ്രാഹിം പി, അഹമ്മദ് കാന്നോൾ, ജോസ്കട്ടി അഭയഗിരി, എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319556/the-country-is-struggling-with-wild-elephant-attacks-and-the-farmers-group-wants-the-authorities-to-take-precautions)