---
title: "ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമം, നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി"
english_title: "Attempt to murder doctor, protest held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319743/attempt-to-murder-doctor-protest-held-in-nadapuram-N"
published_at: "2025-10-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8a0cbb3df0_XCXSXCZXZX.jpg"
keywords: []
---

# ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമം, നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** നാദാപുരം: ഐ. എം. എ. നാദാപുരം ബ്രാഞ്ച് മെമ്പറായ താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ ഡോക്ടർ വിപിനിനു നേരയുള്ള കൊലപാതക ശ്രമത്തിൽ പ്രതിഷേധിച്ച് നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡോക്ടർക് നേരെയുള്ള കൊലപാതക ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. ഹോസ്പിറ്റലുകളിൽ ശക്തമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്നും ഹോസ്പിറ്റൽ ഏരിയ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഏരിയകൾ ആക്കണമെന്നും ആവശ്യപെട്ടു.

## Article Content

നാദാപുരം: ഐ. എം. എ. നാദാപുരം ബ്രാഞ്ച് മെമ്പറായ താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ ഡോക്ടർ വിപിനിനു നേരയുള്ള കൊലപാതക ശ്രമത്തിൽ പ്രതിഷേധിച്ച് നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡോക്ടർക് നേരെയുള്ള കൊലപാതക ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. ഹോസ്പിറ്റലുകളിൽ ശക്തമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്നും ഹോസ്പിറ്റൽ ഏരിയ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഏരിയകൾ ആക്കണമെന്നും ആവശ്യപെട്ടു.

ഡോ. പി. എം. മൻസൂർ (പ്രസിഡന്റ് ഐ എം എ നാദാപുരം), ഡോ. സജിത്ത് (പ്രസിഡന്റ്‌, ഹോസ്പിറ്റൽ ഓണഴ്സ് അസോസിയേഷൻ) ഡോ. ടി. പി. സലാവുദ്ധീൻ, ഡോ. കെ. ടി. അഖിൽ (സെക്രട്ടറി, ഐ. എം. എ നാദാപുരം), ഡോ. അബ്ദുൽ സലാം (ഡെന്റൽ അസോസിയേഷൻ), ഡോ. ഹഫീഫ, കുമാരൻ എന്നിവർ സംസാരിച്ചു

ഐ. എം. എ നാദാപുരം അംഗങ്ങൾ, കുറ്റ്യാടി -നാദാപുരം ഏരിയ ഹോസ്പിറ്റൽ ഓണർസ് അസോസിയേഷൻ അംഗങ്ങൾ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319743/attempt-to-murder-doctor-protest-held-in-nadapuram-N)