---
title: "ചിലവ് 39 ലക്ഷം; എടച്ചേരി കോടഞ്ചേരി പാലം റോഡ് നവീകരിച്ചു"
english_title: "Cost 39 lakhs; Edacherry Kodencherry Bridge road renovated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319751/cost-39-lakhs-edacherry-kodencherry-bridge-road-renovated"
published_at: "2025-10-10T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8a54d796bf_CXCXCX.jpg"
keywords: []
---

# ചിലവ് 39 ലക്ഷം; എടച്ചേരി കോടഞ്ചേരി പാലം റോഡ് നവീകരിച്ചു

> **Lead Summary:** **നാദാപുരം: [**എടച്ചേരിയിൽ ഗ്രാമീണ റോഡുകൾക്ക് പുതുമുഖം. 39 ലക്ഷം രൂപ ചിലവിൽ എടച്ചേരി കോടഞ്ചേരി പാലം റോഡ് നവീകരിച്ചു. എടച്ചേരി നോർത്ത് എട്ടാം വാർഡിലേ കോടഞ്ചേരി പാലം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പദ്മിനി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: [**എടച്ചേരിയിൽ ഗ്രാമീണ റോഡുകൾക്ക് പുതുമുഖം. 39 ലക്ഷം രൂപ ചിലവിൽ എടച്ചേരി കോടഞ്ചേരി പാലം റോഡ് നവീകരിച്ചു. എടച്ചേരി നോർത്ത് എട്ടാം വാർഡിലേ കോടഞ്ചേരി പാലം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പദ്മിനി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ, പഞ്ചായത്ത് മെ ബർമാരായ ശ്രീജിത്, ഷിബിൻ, ഷീമ, നിഷ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.കെ.ബാലൻ, വാച്ചാൻ സുരേഷ്, കോമത്ത് ഭാസ്കരൻ, മലബാർ ക്ലബ് കോടഞ്ചേരി പ്രതിനിധി വിനോദൻ മാസ്റ്റർ ആക്കൽ എന്നിവർ സംസാരിച്ചു. പ്രദീപ് തൈക്കണ്ടി സ്വാഗതവും വിജേഷ് പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319751/cost-39-lakhs-edacherry-kodencherry-bridge-road-renovated)