---
title: "ഇന്ന് വൈകിട്ട്; ആധുനികരീതിയിൽ വില്യാപ്പള്ളി -എടച്ചേരി -ഇരിങ്ങണ്ണൂർ റോഡിൻ്റെ ആദ്യ റീച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം  ചെയ്യും"
english_title: "This evening; Minister Muhammad Riyas will inaugurate the first stretch of the modernized Vilyappally-Edachery-Iringannur road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319772/this-evening-minister-muhammad-riyas-will-inaugurate-the-first-stretch-of-the-modernized-vilyappally-edachery-iringannur-road-new"
published_at: "2025-10-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8b54ce4218_BVGBHVGGBV.jpg"
keywords: []
---

# ഇന്ന് വൈകിട്ട്; ആധുനികരീതിയിൽ വില്യാപ്പള്ളി -എടച്ചേരി -ഇരിങ്ങണ്ണൂർ റോഡിൻ്റെ ആദ്യ റീച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം  ചെയ്യും

> **Lead Summary:** **എടച്ചേരി: [ **പൊതുമരാമത്ത് വകുപ്പ് മൂന്നര കോടി രൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച വില്യാപ്പള്ളി - എടച്ചേരി - ഇരിങ്ങണ്ണൂർ റോഡിൻ്റെ ആദ്യ റീച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും.

## Article Content

**എടച്ചേരി: [ **പൊതുമരാമത്ത് വകുപ്പ് മൂന്നര കോടി രൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച വില്യാപ്പള്ളി - എടച്ചേരി - ഇരിങ്ങണ്ണൂർ റോഡിൻ്റെ ആദ്യ റീച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും.

ഇ.കെ.വിജയൻ എം.എൽഎ അദ്ധ്യക്ഷതവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. മാഹി കനാലിന് കുറുകെ ഉൾനാടൻ ജലഗതാഗത വകുപ്പ് 17 കോടി ചെലവിൽ കഴിഞ്ഞ വർഷം പുതിയ പാലം നിർമ്മിച്ചിരുന്നു. പാലം മുതൽ എടച്ചേരി ടൗൺ വരെയുള്ള ഇടുങ്ങിയ റോഡ് 8 മീറ്ററിൽ വീതി കൂട്ടിയാണ് നവീകരിച്ചത്. എടച്ചേരി ടൗൺ മുതൽ ഇരിങ്ങണ്ണൂർ വരെ റോഡ്നേരത്തെ നവീകരിച്ചതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319772/this-evening-minister-muhammad-riyas-will-inaugurate-the-first-stretch-of-the-modernized-vilyappally-edachery-iringannur-road-new)