---
title: "എം ഐ എം ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു"
english_title: "MIM Literature Festival logo unveiled"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319864/mim-literature-festival-logo-unveiled"
published_at: "2025-10-10T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e916610092c_1.jpg"
keywords: []
---

# എം ഐ എം ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം : **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം സൈത്തൂൺ ഗ്രൂപ്പ് സി ഇ ഒ നൗഫൽ നരിക്കോളി നിർവ്വഹിച്ചു.ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി നാല് ദിവസങ്ങളിലായി സാഹിത്യ സംവാദം, കവി സമ്മേളനം,പുസ്തക മേള,ചിത്രകല കേമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

## Article Content

**നാദാപുരം : **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം സൈത്തൂൺ ഗ്രൂപ്പ് സി ഇ ഒ നൗഫൽ നരിക്കോളി നിർവ്വഹിച്ചു.ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി നാല് ദിവസങ്ങളിലായി സാഹിത്യ സംവാദം, കവി സമ്മേളനം,പുസ്തക മേള,ചിത്രകല കേമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

സ്‌കൂൾ മനേജർ പി ബി കുഞ്ഞമ്മത് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി ടി കെ അബ്ബാസ്,എസ് എം സി ചെയർമാൻ പി കെ മുഹമ്മദ്,പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത്,ഹെഡ്മാസ്റ്റർ കെ അബ്‌ദുൽ ജലീൽ,സംഘാടക സമിതി കൺവീനർ മുഹമ്മദ് മേച്ചേരി,ഭാരവാഹികളായ ഹാരിസ് എൻ വി,ഇസ്മയിൽ വാണിമേൽ,അബ്‌ദുൽ ഹമീദ് സി,അസീസ് ആര്യമ്പത്ത്,ജാഫർ വാണിമേൽ,ഇസ്മയിൽ എം,ഫാസിൽ സിവി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319864/mim-literature-festival-logo-unveiled)