---
title: "'എന്റെ ഓണം ജെ സി ഐ'ക്കൊപ്പം; നറുക്കെടുപ്പ്‌ വിജയികൾക്ക്‌ സമ്മാനം വിതരണം ചെയ്തു"
english_title: "jci Prizes were distributed to the winners of the draw"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319870/jci-prizes-were-distributed-to-the-winners-of-the-draw"
published_at: "2025-10-10T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e920f3cb7c1_2.jpg"
keywords: []
---

# 'എന്റെ ഓണം ജെ സി ഐ'ക്കൊപ്പം; നറുക്കെടുപ്പ്‌ വിജയികൾക്ക്‌ സമ്മാനം വിതരണം ചെയ്തു

> **Lead Summary:** **കല്ലാച്ചി: ** ജെ സി ഐ കല്ലാച്ചിയുടെ സസ്റ്റയിനബ്ൾ പ്രൊജക്ടിനുള്ള ധന സമാഹരണത്തിനായി നടത്തിയ 'എന്റെ ഓണം ജെ സി ഐ'ക്കൊപ്പം എന്ന പ്രോഗ്രാമിലൂടെ വിതരണം ചെയ്ത കൂപ്പണിൽ നിന്നും നറുക്കെടുപ്പ്‌ വിജയികൾക്കുള്ള സമ്മാന വിതരണം സോൺ 2 കമ്മ്യൂണിറ്റി ഡവലപ്‌മന്റ്‌ ഡയറക്ടർ ഗോകുൽ ജെ ബി നിർവ്വഹിച്ചു.

## Article Content

**കല്ലാച്ചി: ** ജെ സി ഐ കല്ലാച്ചിയുടെ സസ്റ്റയിനബ്ൾ പ്രൊജക്ടിനുള്ള ധന സമാഹരണത്തിനായി നടത്തിയ 'എന്റെ ഓണം ജെ സി ഐ'ക്കൊപ്പം എന്ന പ്രോഗ്രാമിലൂടെ വിതരണം ചെയ്ത കൂപ്പണിൽ നിന്നും നറുക്കെടുപ്പ്‌ വിജയികൾക്കുള്ള സമ്മാന വിതരണം സോൺ 2 കമ്മ്യൂണിറ്റി ഡവലപ്‌മന്റ്‌ ഡയറക്ടർ ഗോകുൽ ജെ ബി നിർവ്വഹിച്ചു.

ഒന്നാം സമ്മാനമായ വാഷിംഗ്‌ മെശീൻ കല്ലാച്ചിയിലെ ബീസോൺ ബാറ്ററി ഷോപ്പിന്റെ ഉടമ പ്രവീഷിനും, രണ്ടാം സമ്മാനമായ ഗ്രൈന്റർ ഫയാസ്‌ വടകരക്കും, 3 ആം സമ്മാനമായ അയേൺ ബോക്സ്‌ കടവത്തൂർ ഹൈസ്കൂളിലെ സിന്ധുവിനും, പ്രോൽസാഹന സമ്മാനങ്ങൾ ഡോക്ടർ മുനീറ കടവത്തൂർ, ഡോക്ടർ അശ്വിൻ , രജിൻ കല്ലാച്ചി എന്നിവർക്ക്‌ ലഭിച്ചു.

ചടങ്ങിൽ ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌,സോൺ വൈസ്പ്രസിഡന്റ്‌ അജീഷ്‌ ബാലകൃഷ്ണൻ, ശ്രീജേഷ്‌ ഗിഫ്റ്ററി, ഷബാന,എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319870/jci-prizes-were-distributed-to-the-winners-of-the-draw)