---
title: "നേതാക്കൾ അറസ്റ്റിൽ; റോഡ് ഉപരോധിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളികത്തി"
english_title: "Leaders arrested Youth Congress protests in Nadapuram by blocking road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319893/leaders-arrested-youth-congress-protests-in-nadapuram-by-blocking-road"
published_at: "2025-10-10T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e93f4d00b70_WhatsApp_Image_2025-10-10_at_10.45.21_PM.jpeg"
keywords: []
---

# നേതാക്കൾ അറസ്റ്റിൽ; റോഡ് ഉപരോധിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളികത്തി

> **Lead Summary:** **നാദാപുരം : **പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അക്രമിച്ച സംഭവത്തിൽ നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളികത്തി.

## Article Content

**നാദാപുരം : **പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അക്രമിച്ച സംഭവത്തിൽ നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളികത്തി.

റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖിലമര്യാട്ട്, അനസ് നങ്ങാണ്ടി ഉൾപ്പെടെയുള്ള പത്തോളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

പേരാമ്പ്രയില്‍ പോലീസ് ആക്രമണത്തിൽ ഷാഫി പറമ്പിൽ എം പി ക്ക് പുറമേ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ, കെ എം അഭിജിത്ത്, പി. കെ രാഗേഷ് തുടങ്ങി ഒട്ടനവധി കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

ഇന്ന് രാത്രി 9.30 നാണ് നാദാപുരം ബസ് സ്റ്റാൻ്റിന് മുൻവശത്തെ സംസ്ഥാന പാതയാണ് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319893/leaders-arrested-youth-congress-protests-in-nadapuram-by-blocking-road)