---
title: " ജേതാക്കൾക്ക് ആദരം; നാദാപുരത്തെ പ്രതിഭാ സംഗമം ശ്രദ്ധേയമായി"
english_title: "Tribute to the winners Pratibha Sangam in Nadapuram was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320068/tribute-to-the-winners-pratibha-sangam-in-nadapuram-was-remarkable"
published_at: "2025-10-11T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea49d601f0e_na.jpg"
keywords: []
---

#  ജേതാക്കൾക്ക് ആദരം; നാദാപുരത്തെ പ്രതിഭാ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: ** ടൈം നാദാപുരവും എം.ഇ.ടി കോളേജും ചേർന്ന് 2025ൽ യു എസ് എസ് നേടിയ വിദ്യാർഥികൾക്കായി പ്രതിഭാ സംഗമവും സിവിൽ സർവ്വീസ് ഓറിയൻ്റേഷൻ ക്ലാസും നടത്തി. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലെ 12 ഗ്രാമപഞ്ചായത്തുകളിലെ യു.എസ്.എസ് നേടിയ 450 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം: ** ടൈം നാദാപുരവും എം.ഇ.ടി കോളേജും ചേർന്ന് 2025ൽ യു എസ് എസ് നേടിയ വിദ്യാർഥികൾക്കായി പ്രതിഭാ സംഗമവും സിവിൽ സർവ്വീസ് ഓറിയൻ്റേഷൻ ക്ലാസും നടത്തി. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലെ 12 ഗ്രാമപഞ്ചായത്തുകളിലെ യു.എസ്.എസ് നേടിയ 450 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി നിർവഹിച്ചു.

വിദ്യാഭ്യാസ മേഖലയിൽ നാദാപുരത്തെ കൂട്ടായ്മയുടെ മഹത്വം എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ടൈം ചെയർമാൻ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ നിസാർ പട്ടുവം, പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി സി ഒ ഒ അഡ്വ. മുഹമ്മദ്‌ റോഷൻ ജൂനിയർ ഐ എ എസ് കോർഡിനേറ്റർ അബ്ദുൽ വാഹിദ് എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സെടുത്തു. വി അബ്ദുൽ അസീസ് പദ്ധതി വിശദീകരണം നടത്തി. മുഹമ്മദ്‌ ബംഗ്ലത്ത്, എൻ കെ സലീം മാസ്റ്റർ, അഡ്വ. പി ഇസ്മായിൽ, സി പി സലാം, നാസർ നന്തോത്ത്, എം.ഇ.ടി കോളേജ് മാനേജർ നാസർ കരയത്ത്, ടൈം ട്രഷറർ മുഹമ്മദ്‌ പേരോട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320068/tribute-to-the-winners-pratibha-sangam-in-nadapuram-was-remarkable)