---
title: "കർഷകർക്ക് കൈത്താങ്ങ് ; പ്രധാനമന്ത്രി ധൻ ധാന്യ കൃഷിയോജനയ്ക്ക് തുടക്കം "
english_title: "Pradhan Mantri Dhan Dahan Krishi Yojana launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320088/pradhan-mantri-dhan-dahan-krishi-yojana-launched"
published_at: "2025-10-11T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea780b15a17_1.jpg"
keywords: []
---

# കർഷകർക്ക് കൈത്താങ്ങ് ; പ്രധാനമന്ത്രി ധൻ ധാന്യ കൃഷിയോജനയ്ക്ക് തുടക്കം 

> **Lead Summary:** **നാദാപുരം :** പ്രധാനമന്ത്രി ധൻ ധാന്യ കൃഷിയോജന ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടന കർമ്മം തൽസമയ സംപ്രേഷണം തൂണേരി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ മധു മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :** പ്രധാനമന്ത്രി ധൻ ധാന്യ കൃഷിയോജന ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടന കർമ്മം തൽസമയ സംപ്രേഷണം തൂണേരി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ മധു മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിദ്യ സ്വാഗതം പറഞ്ഞു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ്. നൂറു ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിക്ക് അറുപതിനായിരം കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത് .

കാർഷിക വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കൽ, സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കർഷകർക്ക് വായ്പകൾ എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320088/pradhan-mantri-dhan-dahan-krishi-yojana-launched)