---
title: "ഫലസ്തീൻ സയണിസം, ഫാസിസം; നാദാപുരത്ത് സംവാദസദസ്സ് നടത്തി"
english_title: "Palestinian Zionism and Fascism Debate held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320102/palestinian-zionism-and-fascism-debate-held-in-nadapuram"
published_at: "2025-10-11T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea8c0c82024_G6.jpg"
keywords: []
---

# ഫലസ്തീൻ സയണിസം, ഫാസിസം; നാദാപുരത്ത് സംവാദസദസ്സ് നടത്തി

> **Lead Summary:** നാദാപുരം: ഫലസ്തീൻ സയണിസം, ഫാസിസം എന്ന വിഷയത്തിൽ മാധ്യമം വിചാരവേദി നാദാപുരത്ത് സംവാദസദസ്സ് നടത്തി. മീഡിയ വൺ മാനേജിംഗ് ഡയറക്ടർ സി.ദാവൂദ് വിഷയാവതരണവും മുഖ്യ പ്രഭാഷണവും നടത്തി. ചെറുത്ത് നിൽപ് സ്ഥാനങ്ങളെ പരാജയപ്പെടുത്തുക അസാധ്യമാണെന്നും ഫലസ്തീൻ ജനതയുടെ വിപ്ലവ വീര്യം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

നാദാപുരം: ഫലസ്തീൻ സയണിസം, ഫാസിസം എന്ന വിഷയത്തിൽ മാധ്യമം വിചാരവേദി നാദാപുരത്ത് സംവാദസദസ്സ് നടത്തി. മീഡിയ വൺ മാനേജിംഗ് ഡയറക്ടർ സി.ദാവൂദ് വിഷയാവതരണവും മുഖ്യ പ്രഭാഷണവും നടത്തി. ചെറുത്ത് നിൽപ് സ്ഥാനങ്ങളെ പരാജയപ്പെടുത്തുക അസാധ്യമാണെന്നും ഫലസ്തീൻ ജനതയുടെ വിപ്ലവ വീര്യം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സയണിസവും, ഫാസിസവും വിശ്വസിക്കുന്നത് ഉൻമൂലനസിദ്ധത്തിലാണ്. നാസി ഹിറ്റ്ലരുടെ കാലത്ത് തുടങ്ങി വെച്ച ഈ പ്രക്രിയ ലോകത്ത് ഇന്നും അരങ്ങേറുകയാണ്. ലോക മനസ്സാക്ഷി നെതന്യാഹുവിൻ്റെ വംശഹത്യ നടപടികൾ തിരിച്ചറിഞ്ഞതാണ് ഫലസ്തീൻ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എം.എ വാണിമേൽ അധ്യക്ഷത വഹിച്ചു. ഇ. സിദ്ദീഖ് സ്വാഗതവും ടി.വി മമ്മു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320102/palestinian-zionism-and-fascism-debate-held-in-nadapuram)