---
title: "ജി സി ഐ സംസ്ഥാന കലാ-കായിക മേള  വളയത്ത്: സ്വാഗതസംഘം രൂപീകരിച്ചു"
english_title: "GCI State Arts and Sports Festival: Welcome group formed."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320437/gci-state-arts-and-sports-festival-welcome-group-formed"
published_at: "2025-10-13T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed37a5c7c6a_ek.jpg"
keywords: []
---

# ജി സി ഐ സംസ്ഥാന കലാ-കായിക മേള  വളയത്ത്: സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: **സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനതല കലാ കായികോത്സവം 2026 ജനുവരി 10 11 തീയതികളിൽ വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 'കേളീരവം' എന്നപേരിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.

## Article Content

**നാദാപുരം: **സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനതല കലാ കായികോത്സവം 2026 ജനുവരി 10 11 തീയതികളിൽ വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 'കേളീരവം' എന്നപേരിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.

വളയം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സിവിഎം നജ്മ, വാർഡ് മെമ്പർ വി പി ശശിധരൻ മാസ്റ്റർ, സാങ്കേതിക വിദ്യാഭ്യാസ മേഖല ജോ. ഡയറക്ടർ പി ടി അഹമ്മദ് സൈദ്, കല്ലാച്ചി ജിസിഐ പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ്, വളയം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ മനോജ് കുമാർ, ഹെഡ്മാസ്റ്റർ ടി മഹേഷ്, പിടിഎ പ്രസിഡണ്ട് പി പി സജിലേഷ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ജി സി ഐ സൂപ്രണ്ട്ഒ പി മുഹമ്മദ് സിറാജുദ്ദീൻ പരിപാടികൾ വിശദീകരിച്ചു.

കല്ലാച്ചി ജി.സി.ഐ സൂപ്രണ്ട് രോഷിതപി സ്വാഗതവും അസിസ്റ്റന്റ് ഇൻസ്ട്രക്ടർ  പി എം സുരേഷ് ബാബു നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: ഇ കെ വിജയൻ എംഎൽഎ (ചെയർമാൻ), കല്ലാച്ചി ജി സി ഐ സൂപ്രണ്ട് രോഷിത പി ( ജനറൽ കൺവീനർ), കൊയിലാണ്ടി ജി സി ഐ സൂപ്രണ്ട് ( മുഹമ്മദ് സിറാജുദ്ദീൻ ഒ പി ( കൺവീനർ ), കല്ലാച്ചി ജി സി ഐ പിടിഎ പ്രസിഡണ്ട്  എം കെ അഷ്റഫ് ( ട്രഷറർ ), കെ സുരേന്ദ്രൻ മാസ്റ്റർ (കോഡിനേറ്റർ), പി എം സുരേഷ് ബാബു ( അസി. കോഡിനേറ്റർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320437/gci-state-arts-and-sports-festival-welcome-group-formed)