---
title: "നിയമനടപടിക്ക് ഒരുങ്ങി; നികുതി പിരിവ് തടസ്സപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് -എം.പി. രജുലാൽ"
english_title: "MP Rajulal says legal action will be taken against those who obstruct tax collection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321086/mp-rajulal-says-legal-action-will-be-taken-against-those-who-obstruct-tax-collection"
published_at: "2025-10-17T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f20a1eb9c08_GFGFGHFG.jpg"
keywords: []
---

# നിയമനടപടിക്ക് ഒരുങ്ങി; നികുതി പിരിവ് തടസ്സപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് -എം.പി. രജുലാൽ

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന കെട്ടിട നികുതി പിരിവ് ക്യാമ്പ് നാട്ടുകാർ തടസ്സപ്പെടുത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ക്യാമ്പ് തടസ്സപ്പെടുത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ അറിയിച്ചു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന കെട്ടിട നികുതി പിരിവ് ക്യാമ്പ് നാട്ടുകാർ തടസ്സപ്പെടുത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ക്യാമ്പ് തടസ്സപ്പെടുത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ അറിയിച്ചു.

ചീയ്യൂർ-നരിപ്പറ്റ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് നാട്ടുകാർ നികുതി പിരിവ് തടസ്സപ്പെടുത്താൻ കാരണമായി ചൂണ്ടിക്കാട്ടിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ വർഷങ്ങളായി കാൽനട യാത്ര പോലും ദുഷ്‌കരമായ അവസ്ഥയിലാണ് റോഡുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കാത്ത വാർഡ് മെമ്പറുടെയും പഞ്ചായത്തിന്റെയും അനാസ്ഥക്കെതിരെയാണ് പ്രതിഷേധം നടന്നത്. പഞ്ചായത്തിന്റെ ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സെക്രട്ടറി എം.പി. രജുലാലിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321086/mp-rajulal-says-legal-action-will-be-taken-against-those-who-obstruct-tax-collection)