---
title: "കരവിരുതിൽ തിളങ്ങി; 'അപ്സൈക്ലിങ്' പദ്ധതിക്ക് വാണിമേൽ ക്രസന്റ് എൻ.എസ്.എസ്. യൂണിറ്റിന് ജില്ലയിലെ മികച്ച അംഗീകാരം"
english_title: "Vanimal Crescent NSS Unit receives district recognition for 'Upcycling' project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321088/vanimal-crescent-nss-unit-receives-district-recognition-for-upcycling-project"
published_at: "2025-10-17T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f20bf067475_GHNGHGG.jpg"
keywords: []
---

# കരവിരുതിൽ തിളങ്ങി; 'അപ്സൈക്ലിങ്' പദ്ധതിക്ക് വാണിമേൽ ക്രസന്റ് എൻ.എസ്.എസ്. യൂണിറ്റിന് ജില്ലയിലെ മികച്ച അംഗീകാരം

> **Lead Summary:** **വാണിമേൽ: [ **കഴിഞ്ഞ വർഷത്തെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റ് നടപ്പിലാക്കിയ 'അപ്സൈക്ലിങ്' പ്രൊജക്റ്റിന് ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ചു.

## Article Content

**വാണിമേൽ: [ **കഴിഞ്ഞ വർഷത്തെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റ് നടപ്പിലാക്കിയ 'അപ്സൈക്ലിങ്' പ്രൊജക്റ്റിന് ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ചു.

പാഴ് വസ്തുക്കളിൽ നിന്ന് മനോഹരമായ കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കുന്നതായിരുന്നു ഈ പദ്ധതി. ക്രസന്റിലെ എൻ.എസ്.എസ്. വളന്റിയർമാരുടെ കരവിരുതിൽ നിരവധി ഉത്പന്നങ്ങളാണ് ഈ പദ്ധതിയിലൂടെ നിർമ്മിക്കപ്പെട്ടത്. പാരിസ്ഥിതിക അവബോധം നൽകുന്നതിലും മാലിന്യം കുറയ്ക്കുന്നതിലും ഈ പ്രൊജക്റ്റ് വലിയ പങ്കുവഹിച്ചു. എൻ.എസ്.എസ്. യൂണിറ്റിന്റെ സാമൂഹിക പ്രതിബദ്ധതയും ക്രിയാത്മകമായ സമീപനവുമാണ് ഈ നേട്ടത്തിന് പിന്നിൽ.

മുമ്പ് സ്നേഹാരാമം നിർമ്മാണ പദ്ധതിക്കും സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ജില്ലയിലെ മികച്ച അവാർഡ് നേടിയിട്ടുണ്ട്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ഹയർ സെക്കൻ്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ രാജേഷ് കുമാർ ആർ ൽ നിന്ന് പ്രോഗ്രാം ഓഫീസർ ഉമൈബ പി പി അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായി അംഗീകാരം നേടുന്ന യൂണിറ്റിനെ മാനേജ്‌മെന്റും സ്റ്റാഫും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321088/vanimal-crescent-nss-unit-receives-district-recognition-for-upcycling-project)