---
title: "'തദ്ദേശം മുന്നൊരുക്കം'; എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ "
english_title: "development and welfare activities carried out by the LDF are making the opposition nervous MK Bhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321624/development-and-welfare-activities-carried-out-by-the-ldf-are-making-the-opposition-nervous-mk-bhaskaran"
published_at: "2025-10-20T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f645468060a_nadapuram.jpg"
keywords: []
---

# 'തദ്ദേശം മുന്നൊരുക്കം'; എൽ.ഡി.എഫ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നു -എം.കെ ഭാസ്കരൻ 

> **Lead Summary:** **നാദാപുരം: **കേരളത്തിൽ ഇടത് പക്ഷജനാധിപത്യ മുന്നണി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ യു ഡി എഫിനെയും ബി ജെ പി യെയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ പറഞ്ഞു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നത് എന്നും ക്ഷേമ പെൻഷനുകൾ അടക്കം വർധിപ്പിക്കുന്ന സമീപനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷമെന്നും ഇത് പൊതു സമൂഹം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം: **കേരളത്തിൽ ഇടത് പക്ഷജനാധിപത്യ മുന്നണി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ യു ഡി എഫിനെയും ബി ജെ പി യെയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ പറഞ്ഞു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നത് എന്നും ക്ഷേമ പെൻഷനുകൾ അടക്കം വർധിപ്പിക്കുന്ന സമീപനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷമെന്നും ഇത് പൊതു സമൂഹം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

> ആർ ജെ ഡി നാദാപുരം മണ്ഡലം കൺവൻഷൻ "തദ്ദേശം മുന്നൊരുക്കം" ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ ഇ കെ സജിത്ത്കുമാർ, എം കെ മൊയ്തു ജില്ലാ കമ്മറ്റി അംഗങ്ങളായ പി എം നാണു, എം പി വിജയൻ ,മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ. വി.നാസർ, വി കെ പവിത്രൻ, എം.ബാൽരാജ് എന്നിവർ സംസാരിച്ചു. പടം: ആർ.ജെ.ഡി മണ്ഡലം ശില്പശാല തദ്ദേശം ഒരുക്കം ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321624/development-and-welfare-activities-carried-out-by-the-ldf-are-making-the-opposition-nervous-mk-bhaskaran)