---
title: "12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന്‍  തുടങ്ങി"
english_title: "covid vaccination for children aged 12 to 14 years has been started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/32204/covid-vaccination-for-children-aged-12-to-14-years-has-been-started"
published_at: "2022-03-16T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623222edebf30_vaccine.jpg"
keywords: []
---

# 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന്‍  തുടങ്ങി

> **Lead Summary:** **നാദാപുരം : **കോഴിക്കോട്** ** ജില്ലയിൽ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിച്ചു. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ 12 മുതൽ 14 വരെ പ്രായമുള്ള 20 കുട്ടികൾക്കാണ് ബുധനാഴ്ച ആദ്യമായി വാക്സിൻ നൽകിയത്.

## Article Content

**നാദാപുരം : **കോഴിക്കോട്** ** ജില്ലയിൽ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിച്ചു. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ 12 മുതൽ 14 വരെ പ്രായമുള്ള 20 കുട്ടികൾക്കാണ് ബുധനാഴ്ച ആദ്യമായി വാക്സിൻ നൽകിയത്.

കോർബെവാക്സ് എന്ന വാക്സിനാണ് ഈ പ്രായത്തിലുള്ള കുട്ടികളുടെ വാക്സിനേഷന് ഉപയോഗിക്കുന്നത്. വാക്സിന്റെ 95,500 ഡോസ് ജില്ലയിലെത്തിയിട്ടുണ്ട്. മേജർ ആശുപത്രികൾ , സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക.

കോവിൻ പോർട്ടലിൽ അപ്ഡേഷൻ വരുന്ന മുറയ്ക്ക് ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. 2010 ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ.

ഒന്നാം ഡോസെടുത്ത് 28 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസെടുക്കണം.

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. മോഹൻദാസ് ടി., പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ മുനവ്വർ റഹ്മാൻ ,ജില്ലാ എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി, ഡെപ്യൂട്ടി എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/32204/covid-vaccination-for-children-aged-12-to-14-years-has-been-started)