---
title: " പുതുപാതകൾ ഒരുങ്ങി; കോടഞ്ചേരിയിൽ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു"
english_title: "Five roads in Kodancherry dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322118/five-roads-in-kodancherry-dedicated-to-the-nation"
published_at: "2025-10-23T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9f90c9af78_GFHGFGHHG.jpg"
keywords: []
---

#  പുതുപാതകൾ ഒരുങ്ങി; കോടഞ്ചേരിയിൽ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു. കോടഞ്ചേരി ഒമ്പതാം വാർഡിലെ റോഡുകളാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

## Article Content

**നാദാപുരം:[ **തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു. കോടഞ്ചേരി ഒമ്പതാം വാർഡിലെ റോഡുകളാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ, സികെ രമേശൻ, രാജൻ മാസ്റ്റർ ചന്ദന പുറത്ത് എന്നിവർ സംബന്ധിച്ചു. കോട്ടേമ്പ്രം ഭഗവതി ക്ഷേത്രം റോഡ്, കല്ലങ്കണ്ടി മുക്ക് - തച്ചറത്ത് താഴ റോഡ്, പുത്തൻപുരയിൽ മുക്ക് -ചങ്ങോളിത്താഴ റോഡ്, കോടഞ്ചേരി എൽപി സ്കൂൾ റോഡ്, പീടിക കണ്ടി - ഞേറക്കുനി താഴെ റോഡ് റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322118/five-roads-in-kodancherry-dedicated-to-the-nation)