---
title: "സംസ്ഥാന പാതയ്ക്ക് നാലര കോടി; നാദാപുരം മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കും"
english_title: "4.5 crores for the state highway; from Nadapuram to Tuneri Town, it will be renovated in a modern way"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322573/45-crores-for-the-state-highway-from-nadapuram-to-tuneri-town-it-will-be-renovated-in-a-modern-way-new"
published_at: "2025-10-25T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fcea03355fb_WhatsApp_Image_2025-10-25_at_8.46.27_PM.jpeg"
keywords: []
---

# സംസ്ഥാന പാതയ്ക്ക് നാലര കോടി; നാദാപുരം മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കും

> **Lead Summary:** **നാദാപുരം: **സംസ്ഥാന പാത 38-ൽ നാദാപുരം ടൗൺ മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 4 കോടി 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻ്റർ നടപടി പൂർത്തിയാക്കി കരാർ ഏറ്റെടുത്തതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

## Article Content

**നാദാപുരം: **സംസ്ഥാന പാത 38-ൽ നാദാപുരം ടൗൺ മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 4 കോടി 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻ്റർ നടപടി പൂർത്തിയാക്കി കരാർ ഏറ്റെടുത്തതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

കക്കട്ടിൽ മുതൽ നാദാപുരം വരെ നവീകരണത്തിന് എട്ട് കോടി രൂപയുടെ പ്രവൃത്തി ടെൻ്റർ നടപടിയിലാണ്. തുണേരി മുതൽ പെരിങ്ങത്തൂർ വരെ 5 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കുവേണ്ടി ഗവൺമെൻ്റിൻ്റെ പരിഗണനയിലാണ്. ടെൻ്റർ നടന്ന പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322573/45-crores-for-the-state-highway-from-nadapuram-to-tuneri-town-it-will-be-renovated-in-a-modern-way-new)