---
title: "കുട്ടികൾക്ക് സന്തോഷ വാർത്ത; വാണിമേൽ പാലത്തിനടുത്ത് കളിസ്ഥലം ഒരുങ്ങുന്നു"
english_title: "Playground being prepared near Vanimel Bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322955/playground-being-prepared-near-vanimel-bridge"
published_at: "2025-10-28T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690065bb504fe_DGCFDFBGF.jpg"
keywords: []
---

# കുട്ടികൾക്ക് സന്തോഷ വാർത്ത; വാണിമേൽ പാലത്തിനടുത്ത് കളിസ്ഥലം ഒരുങ്ങുന്നു

> **Lead Summary:** **വാണിമേൽ: [**[ ] വാണിമേലിൽ കളി സ്ഥലത്തിൻ്റെ പ്രവർത്തി ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാണിമേൽ പാലത്തിന് അടുത്ത് നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ നിർവ്വഹിച്ചു. പ്രദേശത്തെ കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാകുന്ന രീതിയിലാണ് പുതിയ കളിസ്ഥലം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വാണിമേൽ: [**[ ] വാണിമേലിൽ കളി സ്ഥലത്തിൻ്റെ പ്രവർത്തി ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാണിമേൽ പാലത്തിന് അടുത്ത് നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ നിർവ്വഹിച്ചു. പ്രദേശത്തെ കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാകുന്ന രീതിയിലാണ് പുതിയ കളിസ്ഥലം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് സെൽമരാജു, മെമ്പർ എം.കെ മജീദ്, റസാഖ് പറമ്പത്ത്, അഷ്റഫ് കൊറ്റാല, എൻ.കെ. മുത്തലിബ്, ഒ.പി കുഞ്ഞമ്മദ് മാസ്റ്റർ, തയ്യുള്ളതിൽ സുബൈർ, നൗഷാദ് കണ്ടിയിൽ മമ്മു ഹാജി എൻകെ,കളത്തിൽ അസ്‌ലം മാസ്റ്റർ, കണ്ടിയിൽ ഇഖ്ബാൽ, ഒ.ടി സലീം കെ.മുഹമ്മദ് മാസ്റ്റർ, ടി.കെ ബഷീർ, ക്ലബ് ഭാരവാഹികളായ മുഹമ്മദ് ബാപ്പു കടവത്ത്, അദ്‌നാൻ കെ.കെ, നിയാസ് ടി.കെ, സാലിഹ് കെ, സുഹൈൽ ഒ,ഹമീദ് പുനച്ചിയത്ത്, ഇസ്മായിൽ കെ.സി സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322955/playground-being-prepared-near-vanimel-bridge)