---
title: "വടകരയിൽ ട്രെയിൻതട്ടി മരിച്ചത് വാണിമേൽ സ്വദേശി യുവാവ്; സംസ്കാരം നാളെ"
english_title: "Vanimel native dies after being hit by train in Vadakara funeral tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/323499/vanimel-native-dies-after-being-hit-by-train-in-vadakara-funeral-tomorrow"
published_at: "2025-10-30T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69039e5157f0b_DD.jpg"
keywords: []
---

# വടകരയിൽ ട്രെയിൻതട്ടി മരിച്ചത് വാണിമേൽ സ്വദേശി യുവാവ്; സംസ്കാരം നാളെ

> **Lead Summary:** **നാദാപുരം: [ ** ഇൻ്റർസിറ്റി എക്സ് പ്രസ് ട്രെയിൻ തട്ടി ഇന്ന് ഉച്ചയ്ക്ക് വടകരയിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. നാദാപുരം വാണിമേൽ സ്വദേശിയാണ് മരിച്ചത്. മൃതദ്ദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. സംസ്കാരം നാളെ നടക്കും.

## Article Content

**നാദാപുരം: [ ** ഇൻ്റർസിറ്റി എക്സ് പ്രസ് ട്രെയിൻ തട്ടി ഇന്ന് ഉച്ചയ്ക്ക് വടകരയിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. നാദാപുരം വാണിമേൽ സ്വദേശിയാണ് മരിച്ചത്. മൃതദ്ദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. സംസ്കാരം നാളെ നടക്കും.

വാണിമേൽ കുളപ്പറമ്പിലെ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വടകര റെയിൽവെസ്റ്റേഷന് സമീപമാണ് യുവാവ് ട്രെയിൻ തട്ടിമരിച്ചത്. വടകര ഗവ. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം വൈകിട്ട് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു.

ഇന്ന് പകൽ പന്ത്രണ്ട് വരെ രാഹുൽ വാണിമേലിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പത്ര ഏജൻ്റും ഭൂമിവാതുക്കലിലെ വ്യാപാരിയുമായ നാണുവിൻ്റെ മകനാണ്. അവിവാഹിതനാണ്. ശ്യാമളയാണ് അമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/323499/vanimel-native-dies-after-being-hit-by-train-in-vadakara-funeral-tomorrow)