---
title: "നാടിൻ്റെ സ്വപ്നം; വളയം ഗവ: ഐ ടി ഐ  കെട്ടിടം നാളെ വിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി നാടിന് സമർപ്പിക്കും"
english_title: "Valayam Govt. ITI Building, Minister V. Sivankutty inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/323980/valayam-govt-iti-building-minister-v-sivankutty-inauguration"
published_at: "2025-11-02T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69076779d67b1_iti_valayam.jpg"
keywords: []
---

# നാടിൻ്റെ സ്വപ്നം; വളയം ഗവ: ഐ ടി ഐ  കെട്ടിടം നാളെ വിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി നാടിന് സമർപ്പിക്കും

> **Lead Summary:** വളയം : ഈ ഗ്രാമം വികസ കൊടുമുടി കയറുകയാണ്, നഗര ശോഭയോടെ രണ്ടര കോടി രൂപചിലവിൽ സൗന്ദര്യ വൽക്കരിച്ച വളയം അങ്ങാടിക്ക് തൊട്ടടുത്ത് നാടിൻ്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയിരുന്നു.

## Article Content

വളയം : ഈ ഗ്രാമം വികസ കൊടുമുടി കയറുകയാണ്, നഗര ശോഭയോടെ രണ്ടര കോടി രൂപചിലവിൽ സൗന്ദര്യ വൽക്കരിച്ച വളയം അങ്ങാടിക്ക് തൊട്ടടുത്ത് നാടിൻ്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയിരുന്നു.

വർഷങ്ങളായി പഞ്ചായത്തിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പ്രവർത്തിക്കുന്ന വളയം ഗവ: ഐ ടി ഐക്ക് പത്ത് കോടി രൂപ ചിലവിൽ പുത്തൻ ബഹുനില കെട്ടിടം. ആധുനിക രീതിയിൽ പണിക കെട്ടിടം നാളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിക്കും.

കാലാനുസൃതമായ പുതിയ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി സംസ്ഥാനത്തെ ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഉദ്ഘാന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.

നാളെ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നാദാപുരം നിയോജക മണ്ഡലം എം എൽ ഇ കെ വിജയൻ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/323980/valayam-govt-iti-building-minister-v-sivankutty-inauguration)