---
title: "ചിലവ് 70 ലക്ഷം ;  ഇയ്യംകോട് ആറ്‌ റോഡുകൾ ഉദ്ഘാടനം ചെയ്തു "
english_title: "Inauguration of six roads in Iyyamcode, Grama Panchayat People's Planning Project, Grama Panchayat President V.V. Muhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324168/inauguration-of-six-roads-in-iyyamcode-grama-panchayat-peoples-planning-project-grama-panchayat-president-vv-muhammadali"
published_at: "2025-11-03T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908bb0cd899e_nadapuram.jpg"
keywords: []
---

# ചിലവ് 70 ലക്ഷം ;  ഇയ്യംകോട് ആറ്‌ റോഡുകൾ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം : ** ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇയ്യംകോട് രണ്ടാം വാർഡിൽ 70 ലക്ഷം രൂപാ ചെലവിൽ നിർമ്മാണം നടത്തിയ ആറ്‌ റോഡുകൾ തുറന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം : ** ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇയ്യംകോട് രണ്ടാം വാർഡിൽ 70 ലക്ഷം രൂപാ ചെലവിൽ നിർമ്മാണം നടത്തിയ ആറ്‌ റോഡുകൾ തുറന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

പോയി മഠത്തിൽ കാച്ചേരികണ്ടി റോഡ് ,തോടെന്റവിട വിളക്കനകുന്നത്ത് റോഡ് , ഇയ്യംകോട് മദ്രസ റോഡ്, ഇയ്യംകോട് പ്ലേ ഗ്രൗണ്ട് ഗ്രൗണ്ട് , പുത്തൻപീടികയിൽ അംഗനവാടി റോഡ്, തയ്യുള്ളതിൽ പുത്തൻ കൊയിലോത്ത് റോഡ് എന്നിവയാണ് ഉത്ഘാടനം ചെയ്യപ്പെട്ടത് . ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി വാസു ,വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ,മഠത്തിൽ അബ്ദുള്ള, അബൂ കാപ്പാരോട്ട്, അസീസ് ഇ പി, മൊയ്‌ദു കോട്കണ്ടി,അജയൻ പി പി,പി കെ സമീർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324168/inauguration-of-six-roads-in-iyyamcode-grama-panchayat-peoples-planning-project-grama-panchayat-president-vv-muhammadali)