---
title: "ആർ എസ് എസ് നേതാവ് പി .ഗംഗാധരൻ മാസ്റ്റർ വിടവാങ്ങി "
english_title: "RSS leader P Gangadharan Passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/32417/rss-leader-p-gangadharan-passed-away"
published_at: "2022-03-18T06:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233f0294463c_death.jpg"
keywords: []
---

# ആർ എസ് എസ് നേതാവ് പി .ഗംഗാധരൻ മാസ്റ്റർ വിടവാങ്ങി 

> **Lead Summary:** **വളയം**: വളയത്തെ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ പി.ഗംഗാധരൻ മാസ്റ്റർ വിടവാങ്ങി. എഴുപത്തി ഒന്ന് വയസ്സായിരുന്നു. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.

## Article Content

**വളയം**: വളയത്തെ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ പി.ഗംഗാധരൻ മാസ്റ്റർ വിടവാങ്ങി. എഴുപത്തി ഒന്ന് വയസ്സായിരുന്നു. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.

വളയം ചെക്കോറ്റയ്ക്ക് അടുത്തെ കോറോത്ത് വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. രാഷ്ട്രിയ സ്വയം സേവക് സംഘം വടകര ജില്ലാ സംഘ ചാലക് ആയി പ്രവർത്തിച്ചു വരികയാണ്.

വളയം നോർത്ത് എൽ.പി.സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപകനായിരുന്നു.ശവസംസ്കാരo വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വളയത്തെ വീട്ടുവളപ്പിൽ.

ഭാര്യ: പ്രസന്ന കുമാരി , മക്കൾ : ജീജാ ഭായ് (അദ്ധ്യാപിക കെ കെ വി എച്ച് എസ് എസ് പാനൂർ ) ജ്യോതി കൃഷ്ണൻ (ടി സി എസ് ഏറണാകുളം) മരുമക്കൾ : പ്രശാന്ത് കുമാർ പാനൂർ , നിധിഷ കൈതേരി , സഹോദരങ്ങൾ: ഓമന അമ്മ പുറമേരി , പത്മാവതി അമ്മ ചെണ്ടയാട്, രാജഗോപാലക്കുറുപ്പ്, പരേതരായ ദാമോദരക്കുറുപ്പ്, ലീല അമ്മ ഏറാമല .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/32417/rss-leader-p-gangadharan-passed-away)