---
title: "കടത്തനാട് കളരി സംഘത്തിന് ഫോക് ലോർ അക്കാദമിയുടെ അംഗീകാരം"
english_title: "Folklore Academy recognizes Kadathanadu Kalari Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324191/folklore-academy-recognizes-kadathanadu-kalari-sangam"
published_at: "2025-11-03T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908d0283a0cd_kalari.jpg"
keywords: []
---

# കടത്തനാട് കളരി സംഘത്തിന് ഫോക് ലോർ അക്കാദമിയുടെ അംഗീകാരം

> **Lead Summary:** **നാദാപുരം: **ചാലപ്രം കേന്ദ്രമായി പ്രവർത്തിക്കുന്ന കടത്തനാട് കളരി സംഘത്തിന് കേരള ഫോക് ലോർ അക്കാദമിയുടെ കളരിപ്പയറ്റ് പഠന ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പിവി ലവ്‌ലിൻ കളരിപയറ്റ് കോഴ്സ് കോർഡിനേറ്ററും പത്മശ്രീ എസ് ആർ ഡി പ്രസാദ് ഡയറക്ടറുമായാണ് കോഴ്സ് ആരംഭിക്കുന്നത്

## Article Content

**നാദാപുരം: **ചാലപ്രം കേന്ദ്രമായി പ്രവർത്തിക്കുന്ന കടത്തനാട് കളരി സംഘത്തിന് കേരള ഫോക് ലോർ അക്കാദമിയുടെ കളരിപ്പയറ്റ് പഠന ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പിവി ലവ്‌ലിൻ കളരിപയറ്റ് കോഴ്സ് കോർഡിനേറ്ററും പത്മശ്രീ എസ് ആർ ഡി പ്രസാദ് ഡയറക്ടറുമായാണ് കോഴ്സ് ആരംഭിക്കുന്നത്

ചാലപ്പുറം കളരി അക്കാദമിയുടെ ഔദ്യോഗിക കളരി പഠന ഗവേഷണ കേന്ദ്രമായി അഫിലിയേഷൻ നൽകുന്നതിന്റെ ഭാഗമായി കോഴ്സ് ഡയരക്ടർ പത്മശ്രീ എസ് ആർ ഡി പ്രസാദ് ചാലപ്രത്തെ കടത്തനാട് കളരി സന്ദർശിച്ചു. ഇവിടെ നിന്നും കളരി അഭ്യസിക്കുന്നവർക്ക് സർക്കാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്. സ്ത്രീകൾക്കും വനിത ഗുരുക്കളുടെ ശിക്ഷണത്തിൽ കളരി അഭ്യസിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ **9446037879,628289925**5 പ്രേമൻ ഗുരുക്കൾ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324191/folklore-academy-recognizes-kadathanadu-kalari-sangam)