---
title: "വീതി കൂടുന്നു റോഡ് വരും; ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസനം തുടങ്ങി"
english_title: "Development of Chelakkad-Vilyappally-Vadakara road begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324269/development-of-chelakkad-vilyappally-vadakara-road-begins"
published_at: "2025-11-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909a8a96dc6b_Development_of_Chelakkad-Vilyappally-Vadakara_road_begins.jpg"
keywords: []
---

# വീതി കൂടുന്നു റോഡ് വരും; ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസനം തുടങ്ങി

> **Lead Summary:** **നാദാപുരം: [** ഏറെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ നാട് ഒരുമിച്ചതോടെ വീതി കൂടിയ റോഡ് വരുമെന്ന് ഉറപ്പായി . ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസന പ്രവൃത്തി തുടങ്ങി.

## Article Content

**നാദാപുരം: [** ഏറെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ നാട് ഒരുമിച്ചതോടെ വീതി കൂടിയ റോഡ് വരുമെന്ന് ഉറപ്പായി . ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസന പ്രവൃത്തി തുടങ്ങി.

കേരള സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 66 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നവീകരിക്കുന്ന ചേലക്കാട് -വില്യാപ്പള്ളി വടകര റോഡിൻ്റെ ചേലക്കാട് മുതൽ വില്യാപ്പള്ളി വരെയുള്ള ആദ്യ റീച്ചിൻ്റെ ചേലക്കാട് മുതൽ റോഡ്12 മീറ്ററിൻ വീതി കൂട്ടൽ ഇന്ന് ആരംഭിച്ചു.

13 കിലോമീറ്റർ റോഡ് ആണ് ആദ്യ റീച്ചിൽ ഉൾപ്പെടുന്നത് . ബാക്കി വരുന്ന വില്യാപ്പള്ളി മുതൽ വടകര വരെയുള്ള 2.700 കിലോമീറ്റർ റോഡിൻ്റെ നവീകരണ 11 കോടി രൂപയാണ് നിക്കിവെച്ചത്.

ജനപ്രതിനിധികൾ ആയ ഇ.കെ.വിജയൻ എം.എൽ.എ., നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.വി. വി മുഹമ്മദലി, രജീന്ദ്രൻ കപ്പള്ളി, സി.കെ. നാസർ,നിഷമനോജ്, ഏ ദിലീപൻ, പി.പി. ബാലകൃഷണൻ ,സുനിത എടവലത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.പി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, എ. മോഹൻദാസ്, ടി.സുഗതൻ, കെ.ടി. കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ തുടങ്ങിയവർ വീതി കൂട്ടൽ പ്രവൃത്തിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324269/development-of-chelakkad-vilyappally-vadakara-road-begins)