---
title: "കലയുടെ സന്ദേശം ലോകത്തോട് വിളിച്ചു പറയാൻ വിദ്യാർഥികൾക്ക് സാധിക്കണം -വീരാൻകുട്ടി "
english_title: "Poet Veerankutty, Perode MI M Higher Secondary School, Literary Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324328/poet-veerankutty-perode-mi-m-higher-secondary-school-literary-festival"
published_at: "2025-11-04T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a05ad0dba6_NADAPURAM.jpg"
keywords: []
---

# കലയുടെ സന്ദേശം ലോകത്തോട് വിളിച്ചു പറയാൻ വിദ്യാർഥികൾക്ക് സാധിക്കണം -വീരാൻകുട്ടി 

> **Lead Summary:** **നാദാപുരം : **കലയുടെ സന്ദേശം ലോകത്തോട് വിളിച്ചു പറയാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അതിനായി വിദ്യാർഥികളെ മാറ്റിയെടുക്കണമെന്നും കവി വീരാൻകുട്ടി പറഞ്ഞു.

## Article Content

**നാദാപുരം : **കലയുടെ സന്ദേശം ലോകത്തോട് വിളിച്ചു പറയാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അതിനായി വിദ്യാർഥികളെ മാറ്റിയെടുക്കണമെന്നും കവി വീരാൻകുട്ടി പറഞ്ഞു.

പേരോട് എംഐ എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്ററേച്ചൽ ഫെസ്റ്റിവെല്ലിൻ്റെ രണ്ടാം ദിനം കാവ്യസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിടി എ പ്രസിഡൻ്റ് മുഹമ്മദ് പുറമേരി അധ്യക്ഷനായി. കവികളായ സാദിർ തലപ്പുഴ, കെ. സലീന , കെ. പി. സീന എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ചടങ്ങിൽ ബംഗ്ലത്ത് മുഹമ്മദ് , പ്രിൻസിപ്പാൾ ഏ. കെ. രഞ്ജിത്ത് , മുഹമ്മദ് മേച്ചേരി , സുബൈർ തോട്ടക്കാട്, കെ. അബ്ദുൽ ജലീൽ,സിറാജ് കൂളിക്കൂൽ, ടി .പി ഹാരിസ് എന്നിവർ സംസാരിച്ചു.

പുസ്തക ചർച്ച ഡോ: ശശികുമാർ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സിക്രട്ടറി ടി.കെ. അബ്ബാസ് അധ്യക്ഷനായി.ജാഫർ വാണിമേൽ, പി.കെ. റാവിയ്യ , ഇസ്‌മായിൽ വാണിമേൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടി ഇ.കെ. വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324328/poet-veerankutty-perode-mi-m-higher-secondary-school-literary-festival)