---
title: "യാത്ര ഇനി സുഖകരം; മൂവാഞ്ചേരി പാലം തുറന്നു"
english_title: "Moovancherry bridge opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324330/moovancherry-bridge-opened"
published_at: "2025-11-04T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a06eda0e1c_PALAM.jpg"
keywords: []
---

# യാത്ര ഇനി സുഖകരം; മൂവാഞ്ചേരി പാലം തുറന്നു

> **Lead Summary:** **നാദാപുരം: **എംഎൽഎയുടെ പ്രദേശിക ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച നാദാപുരത്തെ മൂവാഞ്ചേരി പാലം തുറന്നു ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.44 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.

## Article Content

**നാദാപുരം: **എംഎൽഎയുടെ പ്രദേശിക ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച നാദാപുരത്തെ മൂവാഞ്ചേരി പാലം തുറന്നു ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.44 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.

വി വി മുഹമ്മദലി അധൃക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ,അഡ്വ സജീവൻ, സുമയ്യ പാട്ടത്തിൽ, സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ്, സി എച്ച് മോഹനൻ, വി എം അഹ്മദ് ഹാജി,ടി ബാബു, എരോത്ത് ഷൗക്കത്ത് , മൂവാഞ്ചേരി കുഞ്ഞബ്ദുള്ള,തൊട്ടത്തിൽ അന്ത്രു,വാഴയിൽ റഷീദ് , മഠത്തിൽ ഷൗക്കത്ത് , എന്നിവർ സംസാരിച്ചു.കണേക്കൽ അബ്ബാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324330/moovancherry-bridge-opened)