---
title: "ഒന്നേകാൽ കോടി പാറക്കടവ് ഗവ. യുപിക്ക് പുതിയ കെട്ടിടം പണിയും -എംഎൽഎ"
english_title: "Parakkadavu Government M. UP School, E.K. Vijayan MLA, new building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324334/parakkadavu-government-m-up-school-ek-vijayan-mla-new-building"
published_at: "2025-11-04T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a0ccedf2a3_1.jpg"
keywords: []
---

# ഒന്നേകാൽ കോടി പാറക്കടവ് ഗവ. യുപിക്ക് പുതിയ കെട്ടിടം പണിയും -എംഎൽഎ

> **Lead Summary:** പാറക്കടവ് : സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് പാറക്കടവ് ഗവൺമെൻ്റ് എം. യു.പി.സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായിഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു .

## Article Content

പാറക്കടവ് : സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് പാറക്കടവ് ഗവൺമെൻ്റ് എം. യു.പി.സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായിഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു .

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിട നിർമ്മാണം. ടെൻ്റർ നടപടി പൂർത്തീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324334/parakkadavu-government-m-up-school-ek-vijayan-mla-new-building)