---
title: "അന്യായം വേണ്ട; 27 ന് ബിൽഡിംഗ് ഉടമയും സി പി ഐ എം നേതാക്കളും ചർച്ച നടത്തും"
english_title: "No injustice; On the 27th, the building owner and the CPI (M) leaders will hold a discussion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/32436/no-injustice-on-the-27th-the-building-owner-and-the-cpi-m-leaders-will-hold-a-discussion"
published_at: "2022-03-18T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233fac1ed965_Untitled-1 .jpg"
keywords: []
---

# അന്യായം വേണ്ട; 27 ന് ബിൽഡിംഗ് ഉടമയും സി പി ഐ എം നേതാക്കളും ചർച്ച നടത്തും

> **Lead Summary:** **വാണിമേൽ : **അന്യായമായി വ്യാപാരിയെ ഒഴിപ്പിച്ചെന്ന പരാതിയിൽ 27 ന് ബിൽഡിംഗ് ഉടമയും സി പി ഐ എം നേതാക്കളും ചർച്ച നടത്തും .

## Article Content

**വാണിമേൽ : **അന്യായമായി വ്യാപാരിയെ ഒഴിപ്പിച്ചെന്ന പരാതിയിൽ 27 ന് ബിൽഡിംഗ് ഉടമയും സി പി ഐ എം നേതാക്കളും ചർച്ച നടത്തും .

ഭൂമിവാതുക്കൽ അങ്ങാടിയിലെ സിറ്റി കോംപ്ലക്സിൽ നിന്നും അന്യായമായി കച്ചവടക്കാരനെ ഒഴിപ്പിക്കാനുള്ള കെട്ടിട്ടമുടമയുടെ നീക്കത്തിൽ പ്രതിഷേധിച്ച് സി പി ഐ എം വാണിമേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കെട്ടിടം ഉപരോധിച്ചിരുന്നു.

ടൗൺ നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടാൻ സർവ്വകക്ഷി തീരുമാനപ്രകാരം ആഞ്ച് വർഷങ്ങൾക്കു മുമ്പ് കാച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. റോഡ് വികസനത്തിന് ശേഷം കടയുടമകൾ സർവ്വ കക്ഷി തീരുമാനപ്രകാരം കാച്ചവടക്കാർക്ക് കടമുറികൾ തിരിച്ചുകൊടുത്തു.

എന്നാൽ സിറ്റി കോംപ്ലക്സ് ഉടമയായ ചീരാംബത്ത് പോക്കർ ഹാജി കെ. സി. മനോജൻ എന്ന കച്ചവടക്കാരന് അയാൾ കച്ചവടം നടത്തിക്കൊണ്ടിരുന്ന കട വിട്ടുനൽകിയില്ല. ഇതിനെ തുടർന്ന് സർവ്വകക്ഷി യോഗം ചേർന്നു കടമുട മയുമായി നിരവധി തവണ ചർച്ച നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.

എന്നാൽ മധ്യസ്ഥ തീരുമാനങ്ങൾ ലംഘിച്ചു കൊണ്ട് കടമുറി മറ്റൊരാൾക്ക് വിട്ടു നൽകാൻ ഉടമയായ പോക്കർഹാജി തയ്യാറായി. ഇതിനെതിരെയാണ് സി പി ഐ എം നേതൃത്വത്തിൽ സമരം നടത്താൻ തീരുമാനിച്ചത്.

കടയിൽ പണിനടത്താൻ വന്ന തൊഴിലാളികളെ സി പി ഐ എം നേതൃത്വത്തിൽ ഉപരോധിച്ചു. ഉപരോധംസമരം ടി. പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ടി. പി. കുമാരൻ, കെ. പി. രാജൻ,എന്നിവർ കെ. എൻ. നാണു, പി. ചന്ദ്രൻ, എൻ. പി. രഞ്ജിത്ത്, കെ. അജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/32436/no-injustice-on-the-27th-the-building-owner-and-the-cpi-m-leaders-will-hold-a-discussion)