---
title: "നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു"
english_title: "Nadapuram, Grama Panchayat, Buds School, Early Intervention Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324484/nadapuram-grama-panchayat-buds-school-early-intervention-center-new"
published_at: "2025-11-05T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b359119a02_Nadapuram,_Grama_Panchayat,_Buds_School,_Early_Intervention_Center.jpg"
keywords: []
---

# നാദാപുരം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂളിനും ഏർലി ഇന്റർവെൻഷൻ സെന്ററിനും തറക്കലിട്ടു

> **Lead Summary:** **നാദാപുരം:[ ** നാദാപുരം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് 40 ലക്ഷം രൂപ ചെലവിൽ പണിയുന്ന സ്കൂൾ കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി തറക്കല്ലിട്ടു.

## Article Content

**നാദാപുരം:[ ** നാദാപുരം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് 40 ലക്ഷം രൂപ ചെലവിൽ പണിയുന്ന സ്കൂൾ കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി തറക്കല്ലിട്ടു.

2008 ൽ ആരംഭിച്ച ബഡ്സ് സ്കൂൾ നാദാപുരം ഗവൺമെൻറ് യുപി സ്കൂളിലെ കെട്ടിടത്തിലായിരുന്നു ഇതുവരെയും പ്രവർത്തിച്ചിരുന്നത്.  സ്വന്തമായി സ്ഥലം ലഭ്യമല്ലാത്തതിനാൽ കെട്ടിടം പണിയാൻ ഇതുവരെയും കഴിഞ്ഞിരുന്നില്ല. നാദാപുരം മുദാക്കരക്ക് സമീപമുള്ള ഗ്രാമപഞ്ചായത്തിന് സൗജന്യമായി ലഭിച്ച 23 സെൻറ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.

ബഡ്സ് സ്കൂളിന് പുറമേ ശൈശവ ദശയിൽതന്നെ ഭിന്നശേഷിത്വം കണ്ടുപിടിക്കാനും അത് പരിഹരിക്കാനുള്ള ഏർലി ഇൻ്റർവെൻഷൻ സെന്ററും ഇതോടനുബന്ധിച്ചു പണിയും.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ജനീദ ഫിർദൗസ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ. നാസർ, എം.സിസുബൈർ, ബംഗ്ലത്ത് മുഹമ്മദ്, അബ്ബാസ് കണേക്കൽ, സുമയ്യ പാട്ടത്തിൽ , പി.പി.വാസു,ആയിഷ ഗഫൂർ , സി ടി കെ സമീറ , കണ്ണോത്ത് കുഞ്ഞാലി ഹാജി , അനു പാട്യംസ് , കെ ടി കെ ചന്ദ്രൻ , കരീം കണ്ണോത്ത്‌ ,കോമത്ത് ഫൈസൽ , പൊയ്ക്കര അഷ്‌റഫ്, ഇസ്മായിൽ മുളക് പാട്ടത്തിൽ,സമീർ വണ്ണാങ്കണ്ടി, എൻ വി രാജൻ , തായമ്പത്ത് കുഞ്ഞാലി ഹാജി,സ്‌കൂൾ ടീച്ചർ ആയിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324484/nadapuram-grama-panchayat-buds-school-early-intervention-center-new)