---
title: "വളയത്ത് യു.ഡി.എഫ് ജനപക്ഷ യാത്ര സമാപിച്ചു"
english_title: "UDF JanaPaksha Yatra Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324674/udf-janapaksha-yatra-valayam"
published_at: "2025-11-06T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ca81b89ef1_shafi1.jpg"
keywords: []
---

# വളയത്ത് യു.ഡി.എഫ് ജനപക്ഷ യാത്ര സമാപിച്ചു

> **Lead Summary:** **വളയം: **വികസന മുരടിപ്പിനും രാഷ്ട്രീയപക്ഷപാതിത്വത്തിനുമെതിരെ യു.ഡി.എഫ് വളയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷ യാത്ര വൻ റാലിയോടെ വളയത്ത് സമാപിച്ചു.

## Article Content

**വളയം: **വികസന മുരടിപ്പിനും രാഷ്ട്രീയപക്ഷപാതിത്വത്തിനുമെതിരെ യു.ഡി.എഫ് വളയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷ യാത്ര വൻ റാലിയോടെ വളയത്ത് സമാപിച്ചു.

വളയം ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കുയ്തേരി റോഡിൽ സമാപിച്ചു. യു.ഡി.എഫ് ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ്, കൺവീനർ കെ ചന്ദ്രൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ യാത്രയുടെ സമാപനം വളയം ടൗണിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു.

ടി.എം.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി, സൂപ്പി നരിക്കാട്ടേരി, അഡ്വ. സജീവൻ, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, കെ ചന്ദ്രൻ മാസ്റ്റർ, ടി.ടി.കെ കാദർ ഹാജി കെ കൃഷ്ണൻ മാസ്റ്റർ, രവീഷ് വളയം, നസീർ വളയം, സി വി കുഞ്ഞബ്ദുല്ല,പി.കെ ശങ്കരൻ, സി.കെ ഉസ്മാൻ ഹാജി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324674/udf-janapaksha-yatra-valayam)