---
title: "ഇന്ന് വൈകിട്ട്; കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ വളയത്ത് പ്രതിഷേധം"
english_title: "Congress leader, insults Chief Minister, gets arrested, protests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/324789/congress-leader-insults-chief-minister-gets-arrested-protests"
published_at: "2025-11-07T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690db2d202647_Congress_leader,_insults_Chief_Minister,_gets_arrested,_protests.jpg"
keywords: []
---

# ഇന്ന് വൈകിട്ട്; കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ വളയത്ത് പ്രതിഷേധം

> **Lead Summary:** **വളയം: [**[ ] യു.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് റെജിൽ മാക്കൂറ്റിയുടെ പ്രസംഗത്തിനെതിരെ വളയത്ത് പ്രതിഷേധം ശക്തമാകുന്നു.

## Article Content

**വളയം: [**[ ] യു.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് റെജിൽ മാക്കൂറ്റിയുടെ പ്രസംഗത്തിനെതിരെ വളയത്ത് പ്രതിഷേധം ശക്തമാകുന്നു.

മുഖ്യമന്ത്രിയെ തെറിവിളിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്ത് നാട്ടിൽ കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് സി.പി.ഐ.എം ഇന്ന് വൈകുന്നേരം നാല് മണിക്ക് വളയം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.

കഴിഞ്ഞ ദിവസം വളയത്ത് ഷാഫി പറമ്പിൽ എം.പി പങ്കെടുത്ത യു.ഡി.എഫ് പരിപാടിയിലാണ് വിവാദ പ്രസംഗം നടന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും കുടുംബത്തെ അപമാനിക്കാനും റെജിൽ മാക്കൂറ്റി നിരന്തരമായി ശ്രമിച്ചതായി സി.പി.ഐ.എം ആരോപിച്ചു.

തുടർന്ന് പ്രസംഗിച്ച ഷാഫി പറമ്പിൽ എം.പി.യും മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും വ്യക്തിപരമായി അധിക്ഷേപിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായും സി.പി.ഐ.എം ആരോപിക്കുന്നു.

മുഖ്യമന്ത്രിയെ തെറി വിളിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന്റെയും റെജിൽ മാക്കൂറ്റിയുടെയും നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം വളയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകരും വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/324789/congress-leader-insults-chief-minister-gets-arrested-protests)