---
title: "നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം "
english_title: "Nadapuram sub district School Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325142/nadapuram-sub-district-school-festival"
published_at: "2025-11-09T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691080cdaff31_schoolfestival.jpg"
keywords: []
---

# നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം 

> **Lead Summary:** **നാദാപുരം: **നാലു നാൾ നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം ചൊവ്വാഴ്ച നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. നടക്കുകയാണ്. വിവിധ സ്‌കൂളുകളിൽ നിന്നായി 325 മത്സര ഇനങ്ങളിലായി ഏഴായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

## Article Content

**നാദാപുരം: **നാലു നാൾ നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം ചൊവ്വാഴ്ച നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. നടക്കുകയാണ്. വിവിധ സ്‌കൂളുകളിൽ നിന്നായി 325 മത്സര ഇനങ്ങളിലായി ഏഴായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

സുറുമ, ഇലവംഗം, പൂവരശ്, അതിരാണി ചെണ്ടുമല്ലി, പൂവാം കുറുന്നൽ, കാശിത്തുമ്പ, കണ്ണാന്തളി എന്നീ പേരുകളാണ് വേദിക്ക് നൽകിയത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ബി.എഡ് സെന്റ്റർ, അൽഹുദ, താവത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയത്.

നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ വിളംബര ഘോഷയാത്ര നടക്കും. . പന്ത്രണ്ടാം തീയതി വൈകീട്ട് 4 മണിക്ക് ഷാഫി പറമ്പിൽ എം പി മേള ഉദ്ഘാടനം ചെയ്യും. പതിനാലിന് വൈകുന്നേരം 3 മണിക്ക് നാദാപുരം എംഎൽഎ ഇ കെ വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഗോത്ര കലകൾ ഉൾപ്പെടെ നിരവധിയായ മത്സരയിനങ്ങൾ വേദികളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ചെയർമാൻ വി .വി മുഹമ്മദലി, ജനറൽ കൺവീനർ സി കെ അബ്ദുൽ ഗഫൂർ, കൺവീനർ സക്കീന, എ ഇ ഒ: സി.എച്ച് സനൂപ്, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരേന്ദ്രൻ, ഫുഡ്‌ കമ്മിറ്റി കൺവീനർ മണ്ടോടി ബഷീർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ലിഗേഷ് വി ടി, മീഡിയ കമ്മിറ്റി ചെയർമാൻ എം കെ അഷ്‌റഫ്‌, കൺവീനർ സി രാഗേഷ്, ഭാരവാഹികളായ കെ ജി അസീസ്, കരയത്ത് ഹമീദ് ഹാജി, എം ടി ബഷീർ, റാഷിദ്‌ കക്കാടൻ, സബ് ഇൻസ്‌പെക്ടർ എംവി ജിഷ്ണു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325142/nadapuram-sub-district-school-festival)