---
title: "സർഗമേളയോടെ അരങ്ങുണരും; നാദാപുരം ഉപ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം "
english_title: "Nadapuram sub district Kalolsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325325/nadapuram-sub-district-kalolsavam"
published_at: "2025-11-10T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911f59ec15fb_WhatsApp_Image_2025-11-10_at_7.53.25_PM.jpeg"
keywords: []
---

# സർഗമേളയോടെ അരങ്ങുണരും; നാദാപുരം ഉപ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം 

> **Lead Summary:** **നാദാപുരം: **നാദാപുരം ഉപ ജില്ലാ കലോത്സവത്തിന് നാളെ സർഗമേളയോടെ അരങ്ങുണരും. നാലു നാൾ നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം മാമാങ്കത്തിനാണ് നാളെ നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയേറുന്നത്.

## Article Content

**നാദാപുരം: **നാദാപുരം ഉപ ജില്ലാ കലോത്സവത്തിന് നാളെ സർഗമേളയോടെ അരങ്ങുണരും. നാലു നാൾ നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം മാമാങ്കത്തിനാണ് നാളെ നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയേറുന്നത്.

വിവിധ സ്‌കൂളുകളിൽ നിന്നായി 325 മത്സര ഇനങ്ങളിലായി ഏഴായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

സുറുമ, ഇലവംഗം, പൂവരശ്, അതിരാണി ചെണ്ടുമല്ലി, പൂവാം കുറുന്നൽ, കാശിത്തുമ്പ, കണ്ണാന്തളി എന്നീ പേരുകളാണ് വേദിക്ക് നൽകിയത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ബി.എഡ് സെന്റ്റർ, അൽഹുദ, താവത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയത്.

നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ വിളംബര ഘോഷയാത്ര നടക്കും. . പന്ത്രണ്ടാം തീയതി വൈകീട്ട് 4 മണിക്ക് ഷാഫി പറമ്പിൽ എം പി മേള ഉദ്ഘാടനം ചെയ്യും. പതിനാലിന് വൈകുന്നേരം 3 മണിക്ക് നാദാപുരം എംഎൽഎ ഇ കെ വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഗോത്ര കലകൾ ഉൾപ്പെടെ നിരവധിയായ മത്സരയിനങ്ങൾ വേദികളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325325/nadapuram-sub-district-kalolsavam)