---
title: "ഇനി ഉത്സവത്തിമിർപ്പ്; നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം "
english_title: "Nadapuram Sub-District Arts Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325389/nadapuram-sub-district-arts-festival"
published_at: "2025-11-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c8a6b703d_WhatsApp_Image_2025-11-11_at_10.54.16_AM.jpeg"
keywords: []
---

# ഇനി ഉത്സവത്തിമിർപ്പ്; നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം 

> **Lead Summary:** **നാദാപുരം:[ ** നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് ദീപം തെളിയും. നാലു ദിവസം നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിനാണ് ഇന്ന് നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങുന്നത്.

## Article Content

**നാദാപുരം:[ ** നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് ദീപം തെളിയും. നാലു ദിവസം നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിനാണ് ഇന്ന് നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങുന്നത്.

325 മത്സര ഇനങ്ങളിലായി വിവിധ സ്‌കൂളുകളിൽ നിന്ന് ഏഴായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.സുറുമ, ഇലവംഗം, പൂവരശ്, അതിരാണി ചെണ്ടുമല്ലി, പൂവാം കുറുന്നൽ, കാശിത്തുമ്പ, കണ്ണാന്തളി എന്നീ പേരുകളാണ് വേദികൾക്ക് നൽകിയത്.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ബി.എഡ് സെന്റ്റർ, അൽഹുദ, താവത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുക.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ വിളംബര ഘോഷയാത്ര നടക്കും.

നാളെ വൈകീട്ട് 4 മണിക്ക് ഷാഫി പറമ്പിൽ എം പി മേള ഉദ്ഘാടനം ചെയ്യും.പതിനാലിന് വൈകുന്നേരം 3 മണിക്ക് നാദാപുരം എംഎൽഎ ഇ കെ വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഗോത്ര കലകൾ ഉൾപ്പെടെ മനോഹരമായ നിരവധി മത്സരയിനങ്ങൾ വേദികളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325389/nadapuram-sub-district-arts-festival)