---
title: "നാദാപുരത്തിന്റെ ഖൽബിൽ ഇടം നേടി മാപ്പിളപ്പാട്ട് മത്സരം"
english_title: "Nadapuram sub district youth Festival, Mappila Song Competition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325478/nadapuram-sub-district-youth-festival-mappila-song-competition"
published_at: "2025-11-11T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69132676dd3c4_nadapuram.jpeg"
keywords: []
---

# നാദാപുരത്തിന്റെ ഖൽബിൽ ഇടം നേടി മാപ്പിളപ്പാട്ട് മത്സരം

> **Lead Summary:** **നാദാപുരം : [**[ ]ചരിത്ര സ്മൃതികളെ തൊട്ടുണർത്തി മാപ്പിളപ്പാട്ട് മത്സരം . രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിജി , 1921 ലെ മലബാർ കാർഷിക കലാപം , വാഗൺ ട്രാജഡി , നാടിൻ്റെ ചരിത്ര മുഹൂർത്തങ്ങൾക്കും സ്വാതന്ത്ര്യ സമര പോരട്ടങ്ങൾക്കും ഈണം പകർന്ന് നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ മാപ്പിള പാട്ട് മത്സരം. ഒന്നാം വേദിയായ സുറമയിൽ മാപ്പിളപ്പാട്ട് എൽ പി , യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗം മത്സരങ്ങൾ അരങ്ങേറി. മാപ്പിള പാട്ട് മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തി.

## Article Content

**നാദാപുരം : [**[ ]ചരിത്ര സ്മൃതികളെ തൊട്ടുണർത്തി മാപ്പിളപ്പാട്ട് മത്സരം . രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിജി , 1921 ലെ മലബാർ കാർഷിക കലാപം , വാഗൺ ട്രാജഡി , നാടിൻ്റെ ചരിത്ര മുഹൂർത്തങ്ങൾക്കും സ്വാതന്ത്ര്യ സമര പോരട്ടങ്ങൾക്കും ഈണം പകർന്ന് നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ മാപ്പിള പാട്ട് മത്സരം. ഒന്നാം വേദിയായ സുറമയിൽ മാപ്പിളപ്പാട്ട് എൽ പി , യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗം മത്സരങ്ങൾ അരങ്ങേറി. മാപ്പിള പാട്ട് മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തി.

> മഹാകവി മോയിക്കുട്ടി , ഒ എം കരുവാരക്കുണ്ട് , ബദറുദ്ദീൻ പാറന്നൂർ , ഫൈസൽ കൻമനം , ഹംസ നരേക്കാവ് എന്നിവരുടെ വരികളാണ് വിദ്യാർത്ഥികൾ പ്രധാനമായും തെരത്തെടുത്തത്. ഹംസ നരേക്കാവിൻ്റെ "ഗാന്ധിജിയുടെ മഹാമതിയൊർ നമ്മെ നേതാവ് ... ബാപ്പുജി ഇന്ത്യൻ മഹാ മനുജർക്കായി " എന്ന് തുടങ്ങുന്ന വരികളും 1921 ലെ മലബാർ കർഷക കലാപത്തെ ആസ്പദമാക്കിയിട്ടുള്ള പടപ്പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325478/nadapuram-sub-district-youth-festival-mappila-song-competition)