---
title: "കവർ പ്രകാശനം; എടച്ചേരിയിൽ നഫീസത്തുൽ മിസിരിയുടെ 'പുമണമുള്ള കാറ്റ്' പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു"
english_title: "Cover release, gentle breeze"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325588/cover-release-gentle-breeze"
published_at: "2025-11-12T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914403a9dd21_WhatsApp_Image_2025-11-12_at_1.35.30_PM.jpeg"
keywords: []
---

# കവർ പ്രകാശനം; എടച്ചേരിയിൽ നഫീസത്തുൽ മിസിരിയുടെ 'പുമണമുള്ള കാറ്റ്' പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു

> **Lead Summary:** > **എടച്ചേരി:[ **നരിക്കുനി യു.പി. സ്‌കൂളിലെ വിദ്യാർഥിനിയായ നഫീസത്തുൽ മിസിരിയുടെ കവിതാസമാഹാരം "പുമണമുള്ള കാറ്റ്" എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. സ്കൂളിനും വിദ്യാർഥിസമൂഹത്തിനും അഭിമാനമായി മാറിയ ഈ ചടങ്ങ് കെ. കെ. രമ എംഎൽഎ നിർവ്വഹിച്ചു.

## Article Content

> **എടച്ചേരി:[ **നരിക്കുനി യു.പി. സ്‌കൂളിലെ വിദ്യാർഥിനിയായ നഫീസത്തുൽ മിസിരിയുടെ കവിതാസമാഹാരം "പുമണമുള്ള കാറ്റ്" എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. സ്കൂളിനും വിദ്യാർഥിസമൂഹത്തിനും അഭിമാനമായി മാറിയ ഈ ചടങ്ങ് കെ. കെ. രമ എംഎൽഎ നിർവ്വഹിച്ചു.

പുസ്തകത്തിന്റെ കവർ പേജ് ഒരുക്കിയത് ഇതേ സ്‌കൂളിലെ തന്നെ വിദ്യാർഥിനിയായ അൻസിയ വി. ആർ ആണ്. രണ്ടു വിദ്യാർഥിനികളുടെ കൂട്ടായ സർഗ്ഗാത്മകതയിൽ പിറന്ന ഈ പുസ്തകം ഏറെ ശ്രദ്ധേയമാവുകയാണ്.

ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സപ്ന ജൂലിയറ്റ്, പ്രധാന അധ്യാപകൻ സത്യൻ പാറോൽ എന്നിവർ പങ്കെടുത്തു. മടപ്പള്ളി ഹയർസെക്കൻഡറി സ്കൂ‌ളിൽ വച്ച് നടന്ന ചോമ്പാല ഉപജില്ലാ കലോത്സവ വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325588/cover-release-gentle-breeze)