---
title: "90 കുപ്പി മാഹി വിദേശമദ്യം കടത്തി ; തൂണേരി സ്വദേശി എക്‌സൈസ് പിടിയിൽ"
english_title: "Youth arrested with 90 bottles of foreign liquor  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325883/youth-arrested-with-90-bottles-of-foreign-liquor-in--new-update"
published_at: "2025-11-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916d35ce4994_maahi.jpg"
keywords: []
---

# 90 കുപ്പി മാഹി വിദേശമദ്യം കടത്തി ; തൂണേരി സ്വദേശി എക്‌സൈസ് പിടിയിൽ

> **Lead Summary:** **നാദാപുരം: [ **90 കുപ്പി മാഹി വിദേശമദ്യവുമായി യുവാവ് പിടിയിൽ . നാദാപുരം തുണേരി സ്വദേശി തയ്യുള്ളതിൽ താഴേക്കുനി വീട്ടിൽ നിധിൻ നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് .

## Article Content

**നാദാപുരം: [ **90 കുപ്പി മാഹി വിദേശമദ്യവുമായി യുവാവ് പിടിയിൽ . നാദാപുരം തുണേരി സ്വദേശി തയ്യുള്ളതിൽ താഴേക്കുനി വീട്ടിൽ നിധിൻ നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് .

KL 18 N 9734 ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 45 ലിറ്റർ മദ്യവുമായാണ് കക്കട്ട് മത്സ്യമാർക്കറ്റിന് സമീപത്തുവെച്ച് യുവാവിനെ ഇന്നലെ പിടികൂടിയത്.

യുവാവിനെതിരെ ടി കേസ് ഓഫീസിൽ u/s 55(a), 58 and 67B പ്രകാരം അബ്കാരി ക്രൈം നമ്പർ 128/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

നാദാപുരം എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ശ്രീജിത്ത് എ കെ യും പ്രിവന്റീവ് ഓഫീസർ ജയൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിൻ എ പി, സിനീഷ് കെ, ലിനീഷ് പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325883/youth-arrested-with-90-bottles-of-foreign-liquor-in--new-update)