---
title: "പ്രസിഡന്റ് സന്ദർശിച്ചു: നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കയറി ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമം"
english_title: "Attack on gram panchayat member's house in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/325947/attack-on-gram-panchayat-members-house-in-nadapuram-new-update"
published_at: "2025-11-14T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691729a508a4c_nadapuram_attack.jpg"
keywords: []
---

# പ്രസിഡന്റ് സന്ദർശിച്ചു: നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കയറി ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമം

> **Lead Summary:** കോഴിക്കോട് : എൽ ഡി എഫ് ജന പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കയറി സി പി എം ബ്രാഞ്ച് സെക്രട്ടറിയും അംഗവും അക്രമിച്ചതായുള്ള പരാതി പൊലീസ് ഗൗരവത്തിൽ എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ആവശ്യപ്പെട്ടു .

## Article Content

കോഴിക്കോട് : എൽ ഡി എഫ് ജന പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കയറി സി പി എം ബ്രാഞ്ച് സെക്രട്ടറിയും അംഗവും അക്രമിച്ചതായുള്ള പരാതി പൊലീസ് ഗൗരവത്തിൽ എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ആവശ്യപ്പെട്ടു .

നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണന്റെ ഭാര്യ പക്കിച്ചിപ്പറമ്പത്ത് ശോഭയെയാണ് ഒരു സംഘം വീട്ടിൽ കയറി അക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശോഭയെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/325947/attack-on-gram-panchayat-members-house-in-nadapuram-new-update)