---
title: "വളയത്ത്  ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച  230 ലിറ്റര്‍ വാറ്റ് പിടികൂടി"
english_title: "VAT, liquor manufacturing, WASH"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/326954/vat-liquor-manufacturing-wash"
published_at: "2025-11-20T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ef9a074820_vatt.jpg"
keywords: []
---

# വളയത്ത്  ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച  230 ലിറ്റര്‍ വാറ്റ് പിടികൂടി

> **Lead Summary:** നാദാപുരം:**[ ** കണ്ടിവാതുക്കല്‍ മലയോര മേഖലയില്‍ നിന്ന് 230 ലിറ്റര്‍ വാറ്റ് പിടികൂടി. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത് .

## Article Content

നാദാപുരം:**[ ** കണ്ടിവാതുക്കല്‍ മലയോര മേഖലയില്‍ നിന്ന് 230 ലിറ്റര്‍ വാറ്റ് പിടികൂടി. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത് .

എളമ്പ ഉന്നതിക്ക് സമീപം തോടരികില്‍ ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ ജയനും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരണം പിടികൂടിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/326954/vat-liquor-manufacturing-wash)