---
title: "എൽ ഡി എഫ് നേർക്കുനേർ: നാദാപുരത്ത്  ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ "
english_title: "LDF, Nadapuram, local candidate election"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327157/ldf-nadapuram-local-candidate-election"
published_at: "2025-11-21T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692054a852238_RED.jpg"
keywords: []
---

# എൽ ഡി എഫ് നേർക്കുനേർ: നാദാപുരത്ത്  ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ 

> **Lead Summary:** കോഴിക്കോട് :**[ ** നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമ നിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല .

## Article Content

കോഴിക്കോട് :**[ ** നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമ നിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല .

മുന്നണി ധാരണ പ്രകാരം സി പി ഐക്ക് നൽകിയതാണ് ഒന്നാം വാർഡ് . പാർട്ടി ചിഹ്നത്തിൽ ദിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം അടക്കം നടത്തിയിരുന്നു .എന്നാൽ ഇവിടെ സി പി ഐക്ക് വോട്ടില്ലെന്നും പരമാവധി വോട്ടുകൾ ഉള്ളത് സി പി ഐ എമ്മിനാണെന്നും , അതിനാൽ തന്നെ ഇയ്യംങ്കോട് സി പി ഐ എമ്മാണ് മത്സരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി വാർഡ് കമ്മറ്റി രംഗത്ത് വന്നു.

നേതൃത്വമായി ചർച്ച നടത്തിയെങ്കിലും സി പി ഐക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാൻ ആവില്ലെന്നും സി പി ഐ തന്നെ മത്സരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി . എന്നാൽ നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ലെന്ന് സി പി ഐ എമ്മും നിലപാട് ഉറപ്പിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327157/ldf-nadapuram-local-candidate-election)