---
title: "അശ്രദ്ധമായി വാഹനമോടിച്ചു; പുറമേരി സ്വദേശിക്കെതിരെ കേസെടുത്ത്‌ പോലീസ് "
english_title: "Nadapuram Police, PURAMERI native"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327307/nadapuram-police-purameri-native"
published_at: "2025-11-22T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692183af0d483_NADAAAAA.jpg"
keywords: []
---

# അശ്രദ്ധമായി വാഹനമോടിച്ചു; പുറമേരി സ്വദേശിക്കെതിരെ കേസെടുത്ത്‌ പോലീസ് 

> **Lead Summary:** **നാദാപുരം: [** അരൂർ ടൗണിൽ പൊലീസ് സിഗ്നൽ അവഗണിച്ച് ഇരുചക്രവാഹനം ഓടിച്ച യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരി സ്വദേശി ചീരുപറമ്പത്ത് ശബിൻ സുരേഷ് നെതിരെയാണ് കേസെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം .

## Article Content

**നാദാപുരം: [** അരൂർ ടൗണിൽ പൊലീസ് സിഗ്നൽ അവഗണിച്ച് ഇരുചക്രവാഹനം ഓടിച്ച യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരി സ്വദേശി ചീരുപറമ്പത്ത് ശബിൻ സുരേഷ് നെതിരെയാണ് കേസെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം .

അരൂർ ടൗണിൽ പൊലീസ് വാഹന പരിശോധന നടത്തി വരുന്നതിനിടെ, അരൂർ ഭാഗത്ത് നിന്നും വന്ന യുവാവ് കക്കട്ട് ഭാഗത്തേക്ക് അശ്രദ്ധമായി ഹെൽമറ്റ് ധരിക്കാതെ പോകുകയായിരുന്നു .

എസ്‌ഐ ശരത്.കെ സിഗ്നൽ നൽകി വാഹനം നിർത്താൻ നിർദ്ദേശിച്ചെങ്കിലും യുവാവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ ക്രൈം നമ്പർ 37 1090/2025 പ്രകാരം കേസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327307/nadapuram-police-purameri-native)