---
title: "വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു"
english_title: "Fire, Fire & Rescue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327519/fire-fire-rescue"
published_at: "2025-11-23T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923380f4627c_FIRE.jpeg"
keywords: []
---

# വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

> **Lead Summary:** നാദാപുരം :**[ ** നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം . വാണിമേൽ പഞ്ചായത്ത് അയ്യങ്കിയിൽ എൻ. എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത് .നാദാപുരത്ത് നിന്നും സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ എം. വി ഷാജിയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്ത് എത്തി മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.

## Article Content

നാദാപുരം :**[ ** നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം . വാണിമേൽ പഞ്ചായത്ത് അയ്യങ്കിയിൽ എൻ. എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത് .നാദാപുരത്ത് നിന്നും സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ എം. വി ഷാജിയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്ത് എത്തി മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.

ഏകദേശം മൂവായിരത്തോളം തേങ്ങ ഉണ്ടായിരുന്നു. ഫയർ & റെസ്കൂ ഓഫീസർമാരായ എൻ.കെ സ്വപ്നേഷ്, കെ. ഷാഗിൽ, എസ്.ഡി സുദീപ്, കെ ദിൽറാസ്, സി. സന്തോഷ്, കെ, കെ അഭിനന്ദ്, എൻ എസ് അഖിലേഷ്, സി കെ സ്മിതേഷ്,എം സജീഷ്, ഹോംഗാർഡ് കെ പി വിനീത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327519/fire-fire-rescue)